ഓണക്കാലത്തെ പപ്പട കള്ളത്തരം ഇനി നടക്കില്ല; പപ്പടത്തിലെ ‘കള്ളവും ചതിയും’ തിരിച്ചറിയാൻ കിടിലൻ ആപ്പ് എത്തി !

ഏതൊരു ഉൽപ്പന്നത്തിനും കൂടുതൽ ആവശ്യക്കാരുണ്ടാകുമ്പോൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നതാണ്. പ്രത്യേകിച്ച് ഉത്സവകാലങ്ങളിൽ. New app launched to identify fake pappad.

അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കാനുള്ള പ്രവണതയും വർദ്ധിക്കും. എന്നാൽ ഈ ഓണക്കാലത്ത് അക്കളി നടക്കില്ല.

വരുന്ന ഓണക്കാലത്ത് വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ കൂട്ടുപിടിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മുദ്ര ആപ്പുമായാണ് വ്യാജന്മാരെ കണ്ടെത്തുന്നതിനായി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഈ ആപ്പ്.

ഇതിനായി അസോസിയേഷന്റെ പരിശോധനക്ക് ശേഷം ഓരോ പാക്കറ്റുകളിലും ‘കെപ്മ’യുടെ ലോഗോയും അംഗത്വ നമ്പറും രേഖപ്പെടുത്തും.

വാങ്ങുന്ന പപ്പടത്തിലെ ഈ നമ്പർ ഉപയോഗിച്ച് ആപ്പിൽ കയറി പരിശോധിച്ചാൽ സ്ഥാപനത്തിൻ്റെ ലൈസൻസ്, മറ്റു വിവരങ്ങൾ, പ്രത്യേകതകൾ, ഉൽപന്ന വിവരം, ചേരുവകൾ ഉൾപ്പടെ കാണാൻ സാധിക്കും.

ഉൾപ്പന്നം വ്യാജമെന്ന് തോന്നിയാൽ പരാതിപ്പെടാനുള്ള സൗകര്യങ്ങളും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകും എന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

Related Articles

Popular Categories

spot_imgspot_img