അവസരങ്ങള്‍ വന്നിട്ടും ആ രണ്ട് ഭാഷകളിലേക്ക് മാത്രം പോയിട്ടില്ല: സുരേഷ്‌ഗോപി

 

രാഷ്ട്രീയ ജീവിതത്തിനിടയിലും സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് സുരേഷ്‌ഗോപി. ഇടയ്‌ക്കൊന്ന് കരിയറില്‍ ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്‍ ആണ് ഏറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള ചിത്രം.
സിരകളില്‍ ആവേശം കൊള്ളിക്കുന്ന ഡയലോഗുകള്‍ കൊണ്ട് മലയാളീ ഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ സുരേഷ് ഗോപിയെ അന്യഭാഷാ ചിത്രങ്ങളില്‍ ഇതുവെരയും കണ്ടിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളീ താരങ്ങള്‍ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച് തകര്‍ത്താടുമ്പോള്‍ ആക്ഷന്‍ കിംഗായ സുരേഷ് ഗോപി മാത്രം അന്യഭാഷാചിത്രങ്ങളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണമെന്ത്?

ഇതിന്റെ കാരണം അന്വേഷിച്ച് ചെന്നപ്പോഴൊക്കെയും പുഞ്ചിരി മാത്രമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്നാല്‍ ഇതാദ്യമായി മറ്റുഭാഷകളില്‍ നിന്നുള്ള മാറിനില്‍പ്പിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കന്നഡയും തെലുങ്കുമെല്ലാം ഇപ്പോഴും വളരെ രൂക്ഷമായ സ്വപ്‌നമായിട്ടാണത്രേ താരം കരുതുന്നത്. തമിഴില്‍ പോലും വളരെ കുറച്ച് ചിത്രങ്ങളാണ് സുരേഷ് ഗോപി ചെയ്തത്. അതിന് കാരണം മലയാളത്തേക്കാള്‍ നന്നായി തമിഴ് സംസാരിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസമാണ്. എന്നാല്‍ കന്നഡയും തെലുങ്കും ഇപ്പോഴും തനിക്ക് വഴങ്ങിത്തരില്ലെന്നാണ് സുരേഷ്‌ഗോപിയുടെ രോദനം. അറിയാത്ത കാര്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് അത്  ചെയ്യാതിരിക്കുന്നതല്ലേ.. എന്റെ കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഹിന്ദി, ഇംഗ്‌ളീഷ് എന്നീ ഭാഷകളില്‍ എനിക്കുള്ള പ്രാവീണ്യം എടുത്തുപറയേണ്ടതില്ല. സ്വന്തം ഭാഷയ്ക്ക് പ്രാധാന്യം നല്‍കിയതിനാല്‍ തേടിവന്ന പല അവസരങ്ങളും തള്ളിക്കളഞ്ഞു. അതിന്റെ കാരണം പറഞ്ഞ് അതൊരു തള്ളാക്കി മാറ്റാന്‍  എനിക്ക് താല്‍പര്യമില്ല”

നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുക എന്നതല്ല, മറിച്ച് ചെയ്യുന്ന സിനിമകള്‍ നല്ല സിനിമകളാക്കി മാറ്റുക എന്നതാണത്രേ സുരേഷ് ഗോപിയുടെ ശ്രമം.

 

 

Also Read: ഇത് എന്റെ കരിയറിൽ തന്നെ മറക്കാനാവാത്ത സംഭവം ; ഹണിയുടെ പോസ്റ്റ് ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

spot_imgspot_img
spot_imgspot_img

Latest news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Other news

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

75 വയസുള്ള അമ്മയ്ക്ക് മർദനം; മകൻ അറസ്റ്റിൽ

കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിലാണ് അമ്മയെ മകൻ ക്രൂര മർദനത്തിന് ഇരയാക്കിയത്....

ഒരു വർഷം നീണ്ട ക്രൂരത;പത്തുവയസുകാരിക്ക് നേരെ 57 കാരന്‍റെ അതിക്രമം

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തുവയസ്...

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്; പൂര്‍വ വിദ്യാര്‍ത്ഥി പിടിയിൽ

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ...

ജീവനക്കാരുടെ പണിമുടക്ക്; ഈ തീയതികളില്‍ ബാങ്ക് തുറക്കില്ല

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 24, 25...

മാർച്ച് പകുതിയായതെ ഉള്ളു, എന്താ ചൂട്; അൾട്രാവയലറ്റ് കിരണങ്ങളും അപകടകരമായ തോതിൽ

തിരുവനന്തപുരം: മാർച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് കൊടും ചൂട്.കഴിഞ്ഞ വർഷം ഈ സമയത്ത്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!