പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന് നടക്കും. കുറ്റകൃത്യം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടക്കുക. മേഖലയിൽ ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. (Nenmara double murder; Taking evidence with accused Chenthamara today)
പോത്തുണ്ടിയിൽ മാത്രം നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര അതിദാരുണമായി വെട്ടികൊലപ്പെടുത്തുന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും ഇരട്ട കൊലപാതകങ്ങളും നടത്തിയത്.
കേസിൽ രണ്ട് ദിവസത്തേക്കാണ് പൊലീസ് ചെന്താമരയെ കസ്റ്റഡിയില്‍ ആവശ്യപ്പെടിരിക്കുന്നത്. ഇന്നും നാളെയുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് തീരുമാനം.
പ്ലസ്ടു വിദ്യാർഥിയോട് പക വീട്ടാനെത്തിയ സംഘം തട്ടിക്കൊണ്ട് പോയത് ഏഴാം ക്ലാസിൽ പഠിക്കുന്ന അനിയനെ; മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചവശനാക്കി തിരിച്ചയച്ചു