നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മാട്ടായിയിലും പരിസര പ്രദേശങ്ങളിലും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ വിഷം കഴിച്ചോയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ തിരുത്തമ്പാടം, പോത്തുണ്ടി മേഖലകളിൽ കൊല്ലങ്കോട് അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തിയിരുന്നു. Nenmara double murder; Suspect Chenthamara arrested
ചെന്താമരയെ മാട്ടായിയിൽ കണ്ടതായി നാട്ടുകാർ വിവരം നൽകിയിരുന്നു. ഒരു പൊലീസുകാരനും ചെന്താമര ഓടി മറയുന്നത് കണ്ടിരുന്നു. പിന്നാലെ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിക്കായി പാലക്കാടിനു പുറമെ തമിഴ്നാട്ടിലും കോഴിക്കോട്ടുമെല്ലാം തിരച്ചിൽ നടത്തി. കൊല്ലങ്കോട് മേഖലയിലെ തെന്മലയോര പ്രദേശത്തും നെല്ലിയാമ്പതി മലയിലുമെല്ലാം തിരച്ചിൽ തുടർന്നു. ഇതിനിടയിലാണ് പ്രതിയെ കണ്ടെത്തിയത്.