സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി
പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നെന്മാറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച 14 പേർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.(Nenmara Double murder; Police registered case against protestors)
ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. ചെന്താമരയെ പിടികൂടി നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധത്തിനിടെ നാട്ടുകാർ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് ലാത്തി വീശി.
അതേസമയം ഇരട്ടക്കൊലകേസ് പ്രതി ചെന്താമര നിലവിൽ റിമാൻഡിലാണ്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി.