web analytics

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽ നിന്നെന്നു കണ്ടെത്തി സിബിഐ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സൂചന. നേരത്തേ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്ന് അറസ്റ്റിലായവർക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്.

ഹസാരിബാഗിലെ വിദ്യാലയത്തിൽനിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്ഥിരീകരിച്ചു. ബിഹാറിൽനിന്ന് കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പറിൽ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പേപ്പറിന്റെ അതേ കോഡ് ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

മേയ് 5ന് നടക്കാനിരുന്ന പരീക്ഷയുടെ 9 സെറ്റ് ചോദ്യ പേപ്പറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രണ്ടുദിവസം മുമ്പാണ് എസ്ബിഐയുടെ ശാഖയിൽ എത്തിയത്. അവിടെനിന്ന് പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് 2 സെറ്റ് ചോദ്യ പേപ്പറുകൾ കൊണ്ടുപോകുന്നതിനിടെ കൃത്രിമം നടന്നു എന്നാണ് കരുതുന്നത്. സ്‌കൂളിൽ എത്തുമ്പോഴേക്കും സീൽ പൊട്ടിയ നിലയിലായിരുന്നു.

സംഭവത്തിൽ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പലും എൻടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവർത്തകൻ ജമാലുദ്ദീൻ എന്നിവരെ ജൂൺ 29 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

Related Articles

Popular Categories

spot_imgspot_img