web analytics

ക്ലാസ്സിൽ ഉറങ്ങിയ കുട്ടികളെ ആദ്യം അടിച്ചു, പിന്നെ ചെരുപ്പൂരി എറിഞ്ഞു; മലയാളിയായ നീറ്റ് കോച്ചിങ് സെ​ന്ററുടമക്കെതിരെ കേസ് എടുത്ത് തമിഴ്നാട് പോലീസ്

തിരുനെൽവേലി: തമിഴ്‌നാട്ടിൽ മലയാളിയായ നീറ്റ് കോച്ചിങ് സെ​ന്ററുടമ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

ക്ലാസ്സിൽ ഉറങ്ങിയെന്നാരോപിച്ചാണ് കുട്ടികളെ അടിക്കുകയും ചെരുപ്പ് എറിയുകയും ചെയ്തത്. ജലാൽ അഹമ്മദ് എന്ന മലയാളിയാണ് കോച്ചിങ് സെ​ന്റർ ഉടമ. സംഭവത്തിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജലാൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അഹ്മദ് വടി ഉപയോഗിച്ച് വിദ്യാർഥികളെ അടിക്കുന്നതും വിദ്യാർഥിനികൾക്ക് നേരെ ചെരുപ്പ് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരിലൊരാളും ചില വിദ്യാർഥികളും മേലപ്പാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും നിരവധി വിദ്യാർഥികളും ജീവനക്കാരും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഡിയോ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കണ്ണദാസൻ കോച്ചിങ് സെന്‍ററിലെത്തി അന്വേഷണം നടത്തി. കമീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവർഷം മുൻപാണ് കേരളത്തിൽ നിന്നുള്ള ജലാൽ അഹമ്മദ് തിരുനൽവേലിയിൽ കോച്ചിങ് സെന്‍റർ ആരംഭിച്ചത്.ഇയാൾ കർക്കശക്കാരനായിരുന്നെങ്കിലും വിദ്യാർഥികളെ വേദനിപ്പിക്കാനായി ബോധപൂർവം ഒന്നും ചെയ്യില്ലെന്നുമാണ് കോച്ചിങ് സെന്‍റർ അധികൃതർ പറയുന്നത്.”

NEET Coaching Centre Owner Beats Students Brutually In Tamil Nadu

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹി: കേരള ഹൈക്കോടതിയിലെ...

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

Related Articles

Popular Categories

spot_imgspot_img