ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഗോകുലം ഗോപാലനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്താ ഗോപാലന്റെ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായിട്ടില്ലെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശോഭ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും തനിക്കെതിരെ ഒരുമിച്ചുവെന്നായിരുന്നു പരാമര്‍ശം. തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Read Also: ടെലിഗ്രാം വീണ്ടും പണിമുടക്കി
Read Also: “കൊണ്ടുനടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ….”