ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് വമ്പൻ ചീട്ടുകളി; ലക്ഷങ്ങളുമായി കളിക്കാനെത്തിയവർ നെടുമ്പാശേരി പോലീസിന്റെ പിടിയിൽ

നെടുമ്പാശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. പായിപ്ര ചൂരത്തോട്ടിയിൽ കാസിം (55), പെരുമ്പാവൂർ പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), കാലടി മറ്റൂർ കുടിയിരുപ്പിൽ ഷീൽ സെബാസ്റ്റ്യൻ (55), പൂണിത്തുറ തമ്മനം നന്ദനത്ത് പറമ്പ് സിയാദ് (51), തൃശൂർ മേലൂർ കുന്നപ്പിള്ളി കങ്ങുശേരി വീട്ടിൽ ശശി (63), വെങ്ങോല മുടിക്കൽ ചിറമൂടൻ ഷെഫീഖ് (48), പുതുവൈപ്പ് തേവക്കൽ വീട്ടിൽ ജോസ്ലൈൻ (38), വെണ്ണല ചളിക്കവട്ടം അറയ്ക്കൽ സിയാദ് (42), കല്ലൂർക്കാട് വാഴക്കുളം അച്ചക്കോട്ടിൽ അമൽ ശ്രീധർ (31), ചൊവ്വര കൃഷ്ണഭവനിൽ സുഭാഷ് (49), ചെങ്ങമനാട് നെടുവന്നൂർ കോയിക്കര സോജൻ (40), ആലപ്പുഴ അരൂക്കുറ്റി വലിയ നാട്ട് വീട്ടിൽ നാസർ (51), മലയാറ്റൂർ പീലിങ്ങപ്പിള്ളി പ്രസാദ് (48), മൂവാറ്റുപുഴ വാഴക്കുളം കോട്ടുങ്ങൽ മജു ജോസ് (40), മാറമ്പിള്ളി മുടിക്കൽ പള്ളച്ചിയിൽ അൻസാർ (55) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.

ഇവരിൽ നിന്നും ആറ് ലക്ഷം രൂപ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചെത്തിക്കോട്ട് ഹോം സ്റ്റേ വാടകയ്ക്ക് എടുത്തായിരുന്നു പണം വച്ച ചൂതാട്ടം. ടാക്സി വിളിച്ചാണ് ആളുകൾ എത്തിയിരുന്നത്. സമീപ ജില്ലകളിൽ നിന്നു വരെ പണം വച്ച്ചീട്ടുകളിക്കാൻ ആളുകളുണ്ടായിരുന്നു.

രാതി 11 മണിക്ക് തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു.
ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി മാസ്, എസ്.ഐമാരായ മാഹിൻ സലിം ,സി.എം മുജീബ്, എ.എസ്.ഐ കെ.എം ഷിഹാബ്, സീനിയർ സി പി ഒ മാരായ രാജീവ് കുമാർ, കെ.എം അനസ്, സി പി ഒ മാരായ ഒ.ജി വിഷ്ണു, ടി.ബി ഷാജി, ബിനു ആൻ്റണി, എന്നിവരാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img