നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട; എയർ അറേബ്യ വിമാനത്തിൽ 7.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്, പച്ചക്കറിക്കിടയിൽ പുകയിലയും
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി വൻ ലഹരി കടത്ത് കേസുകൾ പുറത്തുവന്നു.
എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ 7.5 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടികൂടി.
കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
വൈദ്യുതി ഇല്ലെന്ന് ഉറപ്പ്… പക്ഷേ ഷോക്ക്: കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി
എയർ അറേബ്യ വിമാനത്തിൽ ഹൈബ്രിഡ് കഞ്ചാവ്
അബുദാബിയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിൽ ഒളിപ്പിച്ചായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡിആർഐ വൻ ലഹരി ശേഖരം പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡോളർ കടത്ത് ശ്രമവും പിടിയിൽ
ഇതിനിടെ, വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 3,500 അമേരിക്കൻ ഡോളർ കസ്റ്റംസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുമളിയിൽ പച്ചക്കറിക്കിടയിൽ പുകയില ഉത്പന്നങ്ങൾ
അതേസമയം, 10 ലക്ഷം രൂപയോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കുമളിയിൽ പിടിയിലായി. കാമാക്ഷി പാറക്കടവ് ഇഞ്ചൻതുരുത്തിൽ ബിനീഷ് ദേവ് (38) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കുമളി പൊലീസ്, നർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘം എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
English Summary:
Authorities seized hybrid cannabis worth ₹7.5 crore at Nedumbassery airport after it arrived from Abu Dhabi on an Air Arabia flight. The Directorate of Revenue Intelligence detained three people from Kottayam in connection with the case. Customs officials also intercepted an attempt to smuggle 3,500 US dollars abroad, detaining a man from Kasaragod. Meanwhile, in Kumily, police arrested a man who tried to smuggle tobacco products worth ₹10 lakh hidden among vegetables.









