തൃശൂർ: കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായെന്ന് ബിജെപി തൃശൂർ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാനാർത്ഥികൾ സന്ദർശിച്ചു.
പ്രാർത്ഥനകളിലും ശുശ്രൂഷകളിലും വിവിധ സ്ഥാനാർത്ഥികൾ പങ്കെടുത്തു. ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു മിക്ക സ്ഥാനാർത്ഥികളുടെയും രാവിലത്തെ പര്യടനം. സുരേഷ് ഗോപിയും പള്ളികൾ സന്ദർശിച്ചു.









