കർണാടക അങ്കോലയിൽ അർജുനടക്കമുള്ള ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ നിർണായക കണ്ടെത്തൽ നടത്തി നാവികസേന. ഗംഗാവലി പുഴയിൽ നിന്നും നാവികസേന ലോഹഭാഗങ്ങൾ കണ്ടെത്തി. (Navy found metal parts during search in Angola: Owner Manaf says it’s not truck’s)
കാണാതായ ട്രക്കിന്റേതെന്ന് കരുതുന്ന ലോഹഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് കൊച്ചി ഡിഫൻസ് പിആർഒ ചിത്ര സഹിതം എക്‌സിൽ പങ്കുവച്ചു. എന്നാല്‍ ലഭിച്ച ഭാഗങ്ങള്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു.
https://twitter.com/DefencePROkochi/status/1823644176405139914/photo/1
അതേസമയം തിരച്ചിലിനായി കേരളം സഹകരിക്കുന്നില്ലെന്നും ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്നും സതീഷ് സെയിൽ എംഎൽഎ ആരോപിച്ചു. ഡ്രഡ്ജിങ് മെഷീൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ടെക്‌നീഷ്യന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ എത്താനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.