നവകേരള സദസ്സിന്റെ കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ വേദി മാറ്റി. ഡിസംബർ 18 ന് കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടയ്ക്കൽ ബസ് സ്റ്റാന്റിലേക്കോ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കോ വേദി മാറ്റുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ക്ഷേത്ര മൈതാനം ആരാധാന ആവശ്യങ്ങൾക്കല്ലാതെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിലായിരുന്നു ചക്കുവള്ളിയിലെ അനുമതി ഹൈക്കോടതി അനുമതി റദ്ദാക്കിയത്. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡായിരുന്നു അനുമതി നൽകിയത്. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി തീരുമാനം. അതേസമയം, ആലപ്പുഴ ജില്ലയിൽ നവകേരള സദസ് പര്യടനം തുടരുകയാണ്. മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും