web analytics

നാഷണൽ ഫാർമേഴ്‌സ് പാർട്ടി ; പ്രഖ്യാപനം നടത്തി ജോർജ് ജെ.മാത്യു ; പഴയ പടക്കുതിരകൾ എൻ.ഡി.എക്ക് മുതൽക്കൂട്ടാവുമോ?

കോട്ടയം: സംസ്ഥാനത്ത് കർഷകർക്ക് താങ്ങാവാൻ ഒരു രാഷ്ട്രീയ പാർട്ടി കൂടി. കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ ജോർജ് ജെ മാത്യു പ്രസിഡന്റായ പാർട്ടിയുടെ പേര് നാഷണൽ ഫാർമേഴ്‌സ് പാർട്ടി എന്നാണ്.

മുൻ എംഎൽഎ എം.വി മാണിയാണ് വൈസ് പ്രസിഡന്റ്‌. മുൻ എംഎൽഎ പി എം മാത്യു ജനറൽ സെക്രട്ടറി.

പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതായി ജോർജ് ജെ മാത്യു അറിയിച്ചു.

ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ചിഹ്നം ആയി നൽകുക. ഉടൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങും.

കർഷകർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നേടാൻ പ്രവർത്തിക്കും. മുൻ കേരള കോൺഗ്രസ് ചെയർമാനായ ജോർജ് ജെ മാത്യു. എഐസിസി അംഗം, കാഞ്ഞിരപ്പള്ളി എംഎൽഎ, മൂവാറ്റുപുഴ എംപി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.”

‘നാഷണൽ ഫാർമേഴ്‌സ് പാർട്ടി ’ എന്ന പേരിലാണ് പുതുതായി സംഘടന രൂപീകരിക്കുന്നത്. ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയാണ് ‘നാഷണൽ ഫാർമേഴ്‌സ് പാർട്ടി ’.

മുൻ എംഎൽഎയും കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ നീക്കം. ബിജെപിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞതായാണ് വിവരം.

കാർഷിക പ്രശ്‌നങ്ങളും വന്യജീവി ആക്രമണങ്ങളും ഉയർത്തിക്കൊണ്ടാണ് പാർട്ടി രൂപീകരിക്കുന്നത്.

കോട്ടയത്ത് ഈരയിൽ കടവിൽ ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്‌തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെന്നാണ് വിവരം.

ബി.ജെ.പി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ചു എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുകയാണ് ഇക്കുറി ജോർജ് ജെ. മാത്യുവിന്റെ ലക്ഷ്യം. 1939 ആഗസ്റ്റ് 3 നു ജനിച്ച ജോർജ് ജെ മാത്യു 86 -ാം വയസിലാണ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

എംഎൽഎ സ്ഥാനം അവസാനിച്ച 2006 ൽ കോൺഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച ജോർജ് ജെ മാത്യു വീണ്ടും രണ്ടു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതു രംഗത്ത് സജീവമാകുന്നത്.

മുൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെയും മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലിന്റെയും പിന്തുണ തങ്ങൾക്കുള്ളതായി ഇവർ അവകാശപ്പെടുന്നുണ്ട്.

കേരള കോൺഗ്രസിൽ തുടങ്ങി നിരവധി പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള മുൻ എംഎൽഎ മാരായ പി എം മാത്യുവും എം വി മാണിയും ജോർജ്ജ് ജെ മാത്യുവിനൊപ്പം ഉണ്ട്. മുൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെയും മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലിൻ്റെയും പിന്തുണ തങ്ങൾക്കുള്ളതായി ഇവർ അവകാശപ്പെടുന്നുണ്ട്.

കാസാ പോലെയുള്ള സംഘടനകളുടെ പിന്തുണയും പുതിയ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന ഒരു കർഷക സംഘടനയുടെ സമ്പൂർണ പ്രതിനിധി സമ്മേളനം ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ടി ഇന്ന് കോട്ടയം ഈരയിൽ കടവ് ആൻസ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ചേരും. അവിടെ വെച്ചാവും പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടക്കുക.

1964 ൽ കേരള കോൺഗ്രസ് ജന്മം എടുക്കുന്നതു മുതൽ കേരള കോൺഗ്രസിലായിരുന്ന ജോർജ്ജ് ജെ മാത്യു 77 മുതൽ 80 വരെ മൂവാറ്റുപുഴ എംപിയും 80 മുതൽ 83 വരെ പാർട്ടിയുടെ ചെയർമാനുമായിരുന്നു. പിന്നീട് 83 ൽ കെ.എം മാണിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നു.

1987ൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഇതോടെ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാവുകയും യു.ഡി.എഫ് സ്ഥാനാർഥി തോമസ് കല്ലംമ്പള്ളി പരാജയപ്പെടുകയും എൽ.ഡി.എഫിന്റെ കെ.ജെ. തോമസ് വിജയിക്കുകയും ചെയ്തു.

വീണ്ടും കോൺഗ്രസിൽ തിരികെഎത്തിയ ജോർജ് 1991 മുതൽ 2006 വരെ കാഞ്ഞിരപ്പള്ളി എം.എൽ.എയായി. പിന്നീട് 2006 ൽ കോൺഗ്രസ് വീണ്ടും സീറ്റ് നൽകാതെ വന്നതോടെ തന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നു മനസിലാക്കി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

ഇതിനിടെ വീണ്ടും പല ക്രൈസ്തവ പാർട്ടികൾ രൂപീകരിക്കാൻ ലക്ഷ്യമിട്ടെങ്കിലും വിജയം കണ്ടില്ല. തുടർന്നാണ് ഇപ്പോൾ ബി.ജെ.പിക്കൊപ്പം പുതിയ പാർട്ടിക്ക് രൂപം നൽകാൻ ശ്രമിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

Related Articles

Popular Categories

spot_imgspot_img