ഇടിത്തീ പോലെ, ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റൻ ഛിന്നഗ്രഹം എത്തും; ബുർജ് ഖലീഫയേക്കാൾ രണ്ടര മടങ്ങിലേറെ വലിപ്പം; സഞ്ചാര പാതയിൽ വ്യതിയാനമുണ്ടായാൽ…

ന്യൂയോർക്ക് : ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റൻ ഛിന്നഗ്രഹം എത്തുന്നതായി നാസയുടെ മുന്നറിയിപ്പ്.NASA warns that a huge asteroid is coming towards Earth

7200 അടി വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. ഭൂമിയിലെ നിലവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ രണ്ടര മടങ്ങിലേറെ വലിപ്പമാണ് ഇതിനുള്ളത്.

2024 ജൂൺ 27ന് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2011 UL21 എന്ന ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിയുടെ ഏറ്റവും അടുത്ത ഭാഗത്തായി എത്തുന്നത്.

മണിക്കൂറിൽ 93,176 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. 2011 ഒക്ടോബർ 17ന് കാറ്റലിന സ്കൈ സർവേയും നാസയും മറ്റു ചില നിരീക്ഷണങ്ങളും ചേർന്ന് കണ്ടെത്തിയ ഛിന്നഗ്രഹമാണ് 2011 UL21.

ഈ ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്ന പാതയിൽ ഭൂമി സുരക്ഷിതമാണെന്നും എന്നാൽ ഈ സഞ്ചാര പാതിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ഉണ്ടായാൽ അതൊരു ദുരന്തത്തിന് കാരണമായേക്കും എന്നുമാണ് നാസയുടെ വിലയിരുത്തൽ.

ഭൂമിയുടെ 4.6 ദശലക്ഷം മൈൽ ദൂരത്തിനുള്ളിൽ വരുന്നതും 150 മീറ്ററിൽ കൂടുതൽ വലുപ്പമുള്ളതുമായ ഛിന്നഗ്രഹങ്ങളാണ് അപകട സാധ്യതയുള്ളവയായി നാസ കണക്കാക്കുന്നത്.

നിലവിൽ 2011 UL21 ഭൂമിയിൽ നിന്നും 4.13 ദശലക്ഷം മൈൽ അകലെയാണ് പറക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇതിനെ ഭൂമിയിൽ എത്താതെ നോക്കാൻ കഴിയും എന്ന് നാസ പ്രതീക്ഷിക്കുന്നു.

എന്നാൽ ഇവയുടെ സഞ്ചാര പാതയിൽ ഏതെങ്കിലും രീതിയിലുള്ള വ്യതിയാനം ഉണ്ടായി ഈ കൂറ്റൻ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ 30 കിലോമീറ്ററിലേറെ വീതിയും മുക്കാൽ കിലോമീറ്ററോളം ആഴവുമുള്ള വലിയൊരു ഗർത്തം ഭൂമിയിൽ സൃഷ്ടിക്കും എന്നാണ് നാസ വിലയിരുത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img