web analytics

വിദേശ രാജ്യങ്ങളും മോചിപ്പിക്കപ്പെട്ട ഇന്ത്യൻ തടവുകാരുടെ എണ്ണവും; എല്ലാം മോദിയുടെ മിടുക്ക്

ന്യൂഡൽഹി: പത്തു വർഷത്തിനിടെ കേന്ദ്ര സർക്കാരിൻ്റെ ഇടപെടലുകളിൽ വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ നിന്നും മോചിപ്പിക്കപ്പെട്ടത് പതിനായിരത്തോളം ഇന്ത്യക്കാർ.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി രൂപപ്പെടുത്തിയ സൗഹൃദവും കേന്ദ്രസർക്കാരിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങളുടെയും ഫലമായാണ് വിദേശ ജയിലുകളിൽ ജീവിതം അവസാനിക്കുമായിരുന്ന ആയിരക്കണക്കിന് ആളുകളുടെ മോചനം സാധ്യമായത്.

നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയുമാണ് വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിഞ്ഞ പതിനായിരത്തോളം ഇന്ത്യക്കാരുടെ മോചനം സാധ്യമായത്. യുഎഇ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും വലിയ ഉദാഹരണം. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടപ്പെടുന്നു.

2014ൽ അധികാരത്തിലെത്തിയതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നുണ്ട്. നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയും വിദേശത്ത് തടവിലാക്കപ്പെട്ട ഏകദേശം 10,000 ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് മോദി സർക്കാർ ഉറപ്പാക്കിയിരുന്നു.

വിദേശ രാജ്യങ്ങളും മോചിപ്പിക്കപ്പെട്ട ഇന്ത്യൻ തടവുകാരുടെ എണ്ണവും ഇങ്ങനെ

യുഎഇ

2,783 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി

സൗദിഅറേബ്യ

2019ലെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശന വേളയിൽ 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ സുപ്രധാനമായ ഒരു നയതന്ത്ര വിജയമായി ഇതിന് കണക്കാക്കുന്നു.

ഖത്തർ

2023ൽ ഇന്ത്യൻ നാവികസേനയിലെ എട്ട് വെറ്ററമാരെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര ഇടപെടൽ അവരുടെ ശിക്ഷാ ഇളവിലേക്കും തുടർന്ന് അവരിൽ ഭൂരിഭാഗം പേരുടെ മോചനത്തിലേക്കും നയിച്ചു.

ഇറാൻ

2024ൽ ആകെ 77 ഇന്ത്യൻ പൗരന്മാരെയാണ് ഇറാൻ വിട്ടയച്ചത്.
2023ൽ 12 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആകെ 43 ഇന്ത്യക്കാരെയും വിട്ടയച്ചു

ബഹ്‌റൈൻ

2019ൽ പ്രധാനമന്ത്രി മോദിയുടെ ബഹ്റൈൻ സന്ദർശന വേളയിൽ ജയിലിൽ കഴിഞ്ഞിരുന്ന 250 ഇന്ത്യക്കാരെ ബഹ്‌റൈൻ സർക്കാർ മോചിപ്പിച്ചിരുന്നു.

കുവൈറ്റ്

2017ൽ നയതന്ത്ര ചർച്ചകളെത്തുടർന്ന് കുവൈറ്റ് അമീർ 22 ഇന്ത്യക്കാരെ മോചിപ്പിക്കുകയും 97 പേരുടെ ശിക്ഷ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്

ശ്രീലങ്ക

ഇരു സർക്കാരുകളും തമ്മിലുള്ള ചർച്ചകളെത്തുടർന്ന് 2014 മുതൽ ആകെ 3697 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചത്.

പാകിസ്ഥാനിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനം.2014 മുതലുള്ള നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ 2,639 മത്സ്യത്തൊഴിലാളികളെയും 71 സിവിലിയൻ തടവുകാരെയും മോചിപ്പിച്ചു

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വന്യജീവി സംരക്ഷണത്തിന് സുപ്രീംകോടതിയുടെ കർശന നിലപാട്: ദേശീയോദ്യാനങ്ങൾക്കും സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം നിരോധിച്ചു

ന്യൂഡൽഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി ചരിത്രപരമായ ഉത്തരവാണ്...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ യാത്ര: ജിസിസി അംഗീകാരം

കുവൈത്ത് സിറ്റി:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലൂടെ ഒറ്റ വിസയിൽ യാത്ര...

നവീന്‍ ബാബു കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥന്‍ ടി.കെ. രത്‌നകുമാര്‍ ഇനി രാഷ്ട്രീയത്തിലേക്ക്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം...

Related Articles

Popular Categories

spot_imgspot_img