ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷ വേളയിൽ പ്രസംഗം നിർത്തി വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി പ്രവർത്തകനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മോദി പ്രസംഗം നിർത്തിയത്. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.(Narendra Modi speech after delhi victory)
സംസാരിക്കുന്നതിനിടെ വേദിക്ക് സമീപമുള്ള ഒരു നിരയിൽ ഇരിക്കുന്ന പാർട്ടി പ്രവർത്തകന് അസ്വസ്ഥത അനുഭവപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രവർത്തകനു കുറച്ചു വെള്ളം നൽകുന്നത് ഉറപ്പാക്കാൻ ചുറ്റുമുള്ളവരോട് അദ്ദേഹം ആവശ്യപ്പെട്ടു. സഹായം ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം പ്രസംഗം പുനരാരംഭിച്ചത്.