വരുന്ന മൂന്നു മാസത്തിനുള്ളിൽ പൂട്ട് വീഴാൻ പോകുന്നത് 400 ലധികം സ്ഥാപനങ്ങൾക്ക്; കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ, കാരണം ഇതാണ്


ഇന്ത്യയില്‍ നിന്ന് അനധികൃതമായി പണം തട്ടുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതിനു ആദ്യപടിയായി വരുന്ന മൂന്ന് മാസത്തെ കാലയളവില്‍ 400 സ്ഥാപനങ്ങള്‍ പൂട്ടിക്കാനും നിരോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. Narendra Modi government to take strong action against Chinese companies

17 സംസ്ഥാനങ്ങളിലായി നിരവധി ഓണ്‍ലൈന്‍ ലോണുകള്‍, ജോബ് പോര്‍ട്ടലുകള്‍, തുഅടങ്ങിയവ ചൈനയിലേക്ക് ഇന്ത്യന്‍ പണം അനധികൃതമായി അയക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതില്‍ ഭൂരിഭാഗം കമ്പനികളുടേയും തലപ്പത്തുള്ള പ്രധാന സ്ഥാനങ്ങളിലുള്ളത് ഇന്ത്യക്കാരാണെങ്കിലും പണം നിക്ഷേപിക്കപ്പെടുന്നത് ചൈനയിലാണ്.

ഈ കമ്പനികള്‍ ഇന്ത്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ചില കമ്പനികള്‍ പണം വകമാറ്റി ചിലവാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

പല കമ്പനികളും ഇന്ത്യന്‍ ഡയറക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും പണമിടപാട് നടക്കുന്നത് ചൈനയിലാണ്. മിക്കവാറും കമ്പനികളുെട ബാക്ക് അക്കൗണ്ട് പോലും ചൈനയിലാണ്. മൊബൈല്‍ സ്‌ക്രീനുകളും ബാറ്ററികളും നിര്‍മ്മിക്കുന്ന 40 ഓളം ചൈനീസ് കമ്പനികള്‍ക്കെതിരെ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒരു കണക്കുകളും രേഖപ്പെടുത്തകയോ സര്‍ക്കാരിന് കണക്ക് കൈമാറുകയോ ചെയ്യുന്നില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തല്‍. 600 ഓളം ചൈനീസ് കമ്പനികള്‍ കേന്ദ്രത്തിന്റെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 300 മുതല്‍ 400 വരെ കമ്പനികളുടെ പ്രവര്‍ത്തനം സംശയാസ്പദമാണ്.

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

Related Articles

Popular Categories

spot_imgspot_img