web analytics

ഈഡനിൽ “നരനായാട്ടും ” അറുത്ത കൈക്ക് “സാൾട്ട് ” പുരട്ടലും “; സുനിൽ നരെയ്നും ഫിൽ സാൾട്ടും അടിച്ചു കസറി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ; പഞ്ചാബ് പഞ്ചറായി; 300 കടക്കാത്തത് ഭാഗ്യം കൊണ്ട്

കൊൽക്കത്ത: ഈഡനിൽ സുനിൽ നരെയ്നും ഫിൽ സാൾട്ടും കസറി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 261 റൺസാണ് എടുത്തത്.

നരെയ്ന്‍റെയും സാൾട്ടിന്‍റെയും  അർധ സെഞ്ച്വറികളാണ് കൊൽക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്.  23 പന്തിൽ 50 കടത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 138 റൺസാണ് അടിച്ചെടുത്തത്. പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറിപായിച്ച ഇരുവരും പവർ പ്ലേയിൽ മാത്രം നേടിയത് 76 റൺസാണ്.

സാൾട്ട് 37 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തിൽ 71 റൺസെടുത്തു. നാലു സിക്സുകളും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.നരെയ്നെ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ച് രാഹുൽ ചഹറാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.  സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. അപ്പോഴേക്കും ടീം 12.3 ഓവറിൽ 163ൽ എത്തി. ഒരുഘട്ടത്തിൽ ടീമിന്‍റെ പ്രൊജക്ട് സ്കോർ 300 വരെ എത്തിയിരുന്നു. 23 പന്തിൽ 39 റൺസെടുത്ത് വെങ്കടേഷ് അയ്യരും തിളങ്ങി. ആന്ദ്രെ റസ്സൽ (12 പന്തിൽ 24), നായകൻ ശ്രേയസ് അയ്യർ (10 പന്തിൽ 28), റിങ്കു സിങ് (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു റൺസുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ, രാഹുൽ ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Read Also: പാക്ക് യുവതിയിൽ തുടിച്ച് ഇന്ത്യൻ ഹൃദയം; 19 കാരിയിൽ തുടിക്കുന്നത് 69 കാരിയുടെ ഹൃദയം; ശസ്ത്രക്രിയ വിജയമെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ 

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

Related Articles

Popular Categories

spot_imgspot_img