എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി
കോതമംഗലം: സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി എൻ അരുണി (41)നെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
തൃക്കളത്തൂർ പുതുശേരിയിൽ കെ നീലകണ്ഠൻ നായർ, സുശീല ദമ്പതികളുടെ മകനാണ്.
കേരള ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ,
സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
മാതാപിതാക്കളായ
പി കെ നീലകണ്ഠൻ നായരും സുശീല നീലകണ്ഠനും
ഇരുവരും പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡണ്ടും ആയിരുന്നു.
സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളും ആയിരുന്നു.
ഭാര്യ : ശാരി അരുൺ (അധ്യാപിക)
മകൻ :അധ്യുത് അരുൺ ( വിദ്യാർത്ഥി).
എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ്, ദേശീയ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പ്രവർത്തിച്ചു.
2015 മുതൽ 2021 വരെ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആയിരുന്നു.
2015 – 2020 കാലയളവിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്.
1999 ൽ പ്ലസ് വൺ വിദ്യാർത്ഥി ആയിരിക്കേ എഐഎസ്എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ടായി.
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ എഐഎസ് എഫിൻ്റെ ജില്ലാ സെക്രട്ടറിയായി.
എം ജി യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയുമായി.
2017 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജനോത്സവത്തിൽ പങ്കെടുത്തു.
കഥാകൃത്ത് സിനിമ ഡോക്യുമെൻ്ററി , നാടക സംവിധായകൻ . 7ഡോക്യുമെൻ്ററികളും ടെലിഫിലിമുകളും എഴുതി സംവിധാനം ചെയ്തു.
നിരവധി അവാർഡുകൾ നേടിയ, വിദേശ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയ ‘അവകാശികൾ ‘
എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണ്.
നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായും പ്രവർത്തിക്കുന്നു.
56 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി കെ എം ദിനകരൻ മറുപടി പറഞ്ഞു.
ജില്ലാ കൗൺസിൽ അംഗം ടി സി സഞ്ജിത്ത് ക്രഡിൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ,ദേശീയ എക്സി അംഗം കെ പി രാജേന്ദ്രൻ, മന്ത്രി ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, കമല സദാനന്ദൻ,
ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ അരുൺ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ ശിവൻ, ടി രഘുവരൻ, ശാരദ മോഹനൻ,
പി കെ രാജേഷ് ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ എൻ സുഗുതൻ, കെ എൻ ഗോപി, കെ എ നവാസ്, ജില്ലാ കൗൺസിൽ അംഗം കെ ആർ റെനീഷ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ട്രഷറർ പി ടി ബെന്നി നന്ദി പറഞ്ഞു.
ഇന്ന് വൈകിട്ട് നാലിന് ചുവപ്പ് സേന പരേഡും വനിതാ റാലിയും പൊതുസമ്മേളനവും നടക്കും
പുതിയ ജില്ലാ കൗൺസിൽ
കെ എം ദിനകരൻ
- ഇ കെ ശിവൻ
- ബാബു പോൾ
- എൻ അരുൺ
- ശാരദ മോഹൻ
- ശാന്തമ്മ പയസ്
- രാജേഷ് കാവുങ്കൽ
- ഡിവിൻ കെ ദിനകരൻ
- കെ കെ സന്തോഷ് ബാബു
- കെ എൻ സുഗതൻ
- കെ എൻ ഗോപി
- റെനീഷ് കെ ആർ
- പി എ ജിറാർ
- സി എ ഷക്കീർ
- റ്റി സി സൻജിത്ത്
- റ്റി രഘുവരൻ
- റ്റി കെ ഷബീബ്
- എൽദോ എബ്രഹാം
- വി സെയ്ദ് മുഹമ്മദ്
- കെ പി റെജിമോൻ
- ജോസഫ് എം പി
എൻ കെ ബാബു - അയൂബ് ഖാൻ
പി റ്റി ബെന്നി - എം എം ജോർജ്ജ്
- എം കെ അബ്ദുൽ ജലീൽ
- കെ എൽ ദിലീപ് കുമാർ
- അഡ്വ. രമേഷ് ചന്ദ്
- പി വി ചന്ദ്രബോസ്
- എ കെ സജീവൻ
- എം കെ മുകേഷ്
- കെ പി ഏലിയാസ്
- പി കെ സുരേഷ്
- ജിൻസൺ വി പോൾ
- ടി യു രതീഷ്
- ജോർജ്ജ് മേനാച്ചേരി
- കെ കെ സന്തോഷ് ബാബു
- താരാ ദിലീപ്
- എം റ്റി നിക്സൺ
- മനോജ് ജി കൃഷ്ണൻ
- പി കെ രാജേഷ്
- കെ എ നവാസ്
- എസ് ശ്രീകുമാരി
- കിഷിത ജോർജ്ജ്
- ജോളി പൊട്ടയ്ക്കൻ
- കെ ബി അറുമുഖൻ
- എ ഷംസുദ്ദീൻ
- എ എം ഇസ്മയിൽ
- പി എൻ സന്തോഷ്
- എം കെ രാമചന്ദ്രൻ
- അഡ്വ. ബൈജുരാജ്
കാൻഡിഡേറ്റ് മെമ്പർമാർ
- ജയ അരുൺകുമാർ
- സീലിയ വിന്നി
- ഇ കെ സുരേഷ്
- എം ആർ ശോഭനൻ
- പി വി പ്രകാശൻ