സ്വർണം കിട്ടിയപ്പോൾ കുട്ടിയെ മറന്നു; 2 വയസ്സുള്ള മകളെ മറന്നുവെച്ചത് ജ്വല്ലറിയിൽ
മൈസൂരു: സ്വർണം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി 2 വയസ്സുകാരിയെ ജ്വല്ലറിയിൽ മറന്നുവെച്ചു. മൈസൂരു ഹാസനിയിലാണ് സംഭവം. അമ്മയുടെ അനാസ്ഥ മൂലം രണ്ട് വയസ്സുകാരിയെ ജ്വല്ലറിയിൽ മറന്നുവെക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഹാസനിലെ ഗാന്ധി ബസാറിൽ 2 വയസുകാരിയായ മകളുമായി എത്തിയ യുവതി സ്വർണം വാങ്ങാനായി ഒരു ജ്വല്ലറിയിൽ പ്രവേശിച്ചു. കുട്ടിയെ റിസപ്ഷൻ കൗണ്ടറിനു മുന്നിൽ ഇരുത്തിയ ശേഷമാണ് അവൾ ആഭരണങ്ങൾ തെരഞ്ഞെടുത്തത്. വാങ്ങൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, കുട്ടി ഒപ്പമുണ്ടെന്ന കാര്യം മറന്ന യുവതി വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയപ്പോഴാണ് മകൾ കൂടെ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സമീപത്തെ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു കുട്ടിയെ കാണാനില്ലെന്ന പരാതിയും നൽകി. അതേസമയം, അമ്മയെ കാണാതെ പേടിച്ച കുഞ്ഞ് ജ്വല്ലറിയിൽ നിന്ന് പുറത്തേക്ക് നടന്ന് കരയാൻ തുടങ്ങി.അവിടെവച്ച് ഭവാനി എന്ന സ്ത്രീ കുട്ടിയെ കണ്ടു ആശ്വസിപ്പിക്കുകയും ഭക്ഷണം വാങ്ങി നൽകാനായി കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഇതിനിടെ, കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജ്വല്ലറിയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ ഭവാനി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട പോലീസ് ആദ്യം തട്ടിക്കൊണ്ടുപോയെന്ന സംശയത്തിലായി അന്വേഷണം ശക്തമാക്കി. പിന്നീട് ഭവാനി കുട്ടിയെ ഭക്ഷണം നൽകി ഹാസൻ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ സംഭവം വ്യക്തമായി. അമ്മയെ വിളിച്ചുവരുത്തി 2 വയസുകാരിയെ സുരക്ഷിതമായി കൈമാറി.
കോടഞ്ചേരിയിൽ മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുട്ടിയെ നടുറോഡിൽ മറന്നുവച്ചു വീട്ടിൽപോയി; രക്ഷകരായത് പോലീസ്
കോടഞ്ചേരിയിൽ മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുട്ടിയെ നടുറോഡിൽ മറന്നു. കോടഞ്ചേരിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. രാത്രിയിൽ വിജനമായ റോഡിൽ ഒരു കുട്ടി അലയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ ഇതിനു മുൻപും കേസുള്ളതായി പോലീസ് പറയുന്നു.
യുവാവും യുവതിയും മദ്യപിച്ച നിലയിൽ വൈകിട്ട് മുതൽ അങ്ങാടിയിൽ ഉണ്ടായിരുന്നു. കുട്ടിയെ കടത്തിണ്ണയിലിരുത്തി ഇവർ തമ്മിൽ തർക്കത്തിലേർപ്പെട്ടതായി പൊലീസ് പറയുന്നു. വഴക്കു മൂത്തതോടെ കടത്തിണ്ണയിലിരുന്ന കുട്ടിയെ കൂട്ടാതെ ഇരുവരും വീട്ടിലേക്ക് മടങ്ങി. കുറെ നേരം കഴിഞ്ഞു കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നയാൾ രാത്രിയിൽ വിജനമായ റോഡിൽ കുട്ടി അലഞ്ഞു തിരിയുന്നതായിക്കണ്ടു വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിഎസ് എത്തി കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയായിയിരുന്നു.
കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം
സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു, കൊടും ചൂടിൽ കാറിൽ ഇരുന്ന് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം കുട്ടിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്. ഒലീവിയ എന്ന ഒരു വയസുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഒലീവിയയുടെ ഒന്നാം പിറന്നാൾ. 30 ഡിഗ്രി സെൽഷ്യസിൽ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. രണ്ട് വര്ഷം മുൻപും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു.
ENGLISH SUMMARY:
In Hassan, Mysuru, a woman forgot her 2-year-old daughter inside a jewellery shop after purchasing gold. She realized the mistake only after reaching home, leading to a police search.









