മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം പൂർത്തിയാകാൻ 7 ആഴ്ചകൾ ബാക്കിനിൽക്കെ ജന്മം നൽകിയ പെൺകുഞ്ഞിന് പിന്നാലെ അമ്മയും മരണമടയുകയായിരുന്നു. ആതെര്‍ടണിലെ മെലോഡി – ഓഷ്യന്‍ ജാര്‍മാന്‍ എന്ന 19 കാരിയാണ് മരണമടഞ്ഞത്.
ഇക്കഴിഞ്ഞ ജനുവരി 31ന് തലതറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്. പതിവായി പോകുന്ന ഗർഭകാല സ്കാനിങ്ങിനിടയായിരുന്നു സംഭവം. പരിശോധനയിൽ ഇവരുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവാണ് എന്ന് കണ്ടെത്തിയിരുന്നു.
മരുന്നുകളുമായി വീട്ടിലേക്ക് പോയെങ്കിലും തൊട്ടടുത്ത ദിവസം അർദ്ധരാത്രിയോടെ യുവതിക്ക് ശ്വാസതടസം ഉണ്ടായി. വൈകാതെ ബോധരഹിതയായി വീണ ഇവരെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാരാമെഡിക്സ് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മണിക്കൂറുകൾ വ്യത്യാസത്തിൽ ഇരുവരും മരണപ്പെടുകയായിരുന്നു.