വളർത്തുനായക്ക് ജാതി പേര് നൽകിയ നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ. വളർത്തുനായക്കൊപ്പമുള്ള ചിത്രത്തിന് നടി പങ്കുവെച്ച ക്യാപ്ഷനാണ് ട്രോളിന് കാരണം. ‘എന്റെ മകൾ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. ചിത്രത്തിനെക്കാൾ വേഗം അടിക്കുറിപ്പ് വൈറലാവുകയായിരുന്നു.
നടിയുടെ പോസ്റ്റിനെ പരിഹസിച്ച് നിരവധി കമന്റുകളും ട്രോളുകളും എത്തിയിട്ടുണ്ട്. ഉന്നത കുലജാതയായ പട്ടി, ഏതാണ് നായയുടെ തറവാട്, മേനോൻ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ എന്നിങ്ങനെയുള്ള കമന്റുകളാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ചുവടെവരുന്നത്.
2012 ലാണ് ഐശ്വര്യ സിനിമയിൽ ചുവടുവെക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ ‘തമിഴ് പടം 2’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിൽ ചിത്രം ‘മൺസൂൺ മാഗോസിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിലും ഐശ്വര്യ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്കിലും കന്നഡയിലും നടി സജീവമാണ്.