മാടവന ബസ് അപകടം; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകും

കൊച്ചി: മാടവനയിൽ ട്രാഫിക് സിഗ്നലിൽ തട്ടി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് ഡ്രൈവ‍ർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. അപകടത്തിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിക്കുകയും ബസ് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.(MVD will Submit report for cancelling kallada bus driver’s license)

അമിത വേഗതയിൽ നിറയെ യാത്രക്കാരുമായി വന്ന ബസ്, സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് മറിയാൻ കാരണം. സിഗ്നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തു നിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽപ്പെട്ട കല്ലട ബസ് ഇന്നലെ പരിശോധിച്ച എംവിഡി ഉദ്യോഗസ്ഥർ ഗുരുതര നിയമലംഘനങ്ങളായിരുന്നു കണ്ടെത്തിയത്. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: ചൈന റോക്കറ്റ് വിട്ടതുപോലെ എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളു, ഇപ്പോ കണ്ടു; വൈറലായി വീഡിയോ

Read Also: വൈദികൻ ചമഞ്ഞും വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ; യുവാവിനെ കട്ടപ്പനയിൽ നിന്നും പൊക്കി പോലീസ് !

Read Also: വിമാനത്തിൽ നിന്നു കുഞ്ഞിന് ഭക്ഷ്യവിഷബാധയേറ്റു; തിരിച്ചുപോകാനുള്ള ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു ആവശ്യപ്പെട്ടിട്ടും കേട്ടില്ല; അറ്റകൈയ്ക്ക് യുവാവ് ചെയ്തത്

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

Related Articles

Popular Categories

spot_imgspot_img