മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു.(muvattupuzha nirmala college prayer room protest)
പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോളേജിനുള്ളിൽ നിസ്കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച് സിറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിച്ചു.