മുതലപ്പൊഴി; അശാസ്ത്രീയതയുടെ നേർക്കാഴ്ച

അനില സി എസ്

അപകടങ്ങൾ ഇല്ലാതെയാക്കാനും സുഗമമായി മത്സ്യബന്ധനം നടത്താനും നിർമിച്ച ഹാർബർ, അപകട ചുഴിയായി മാറിയാൽ എങ്ങനെയുണ്ടാവും എന്നതിന്റെ നേർക്കാഴ്ചയാണ് മുതലപൊഴി. രക്ഷാദൗത്യത്തിനു പോയവർ പോലും അപകടത്തിൽപ്പെടുന്ന ഒരിടം. വർഷങ്ങളായി കടലിനെ അറിയുന്ന തൊഴിലാളികൾക്ക് പോലും ഉയർന്നു പൊങ്ങുന്ന തിരമാലകളെ വെല്ലാൻ കഴിയാതെ ജീവൻ നഷ്ടമാകുന്നു. ഗുരുതര പരിക്കുകളുമായി രക്ഷപ്പെടുന്നവരുമുണ്ട് ഏറെ. മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞെന്ന വാർത്തയില്ലാതെ ഒരു ദിനം പോലും കടന്നു പോകുന്നില്ലെന്നു വേണം പറയാൻ. അശാസ്ത്രീയ നിർമാണത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഒരു പറ്റം മത്സ്യത്തൊഴിലാളികളാണ്. ഉപജീവന മാർഗം തേടിപ്പോകുന്ന അവർക്ക് പേടി സ്വപ്നമായ മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത് ആര്.

നിർമാണത്തിലെ അശാസ്ത്രീയതയാണ് മുതലപ്പൊഴിയിലെ ദുരവസ്ഥക്ക് കാരണം. പുലിമുട്ടുകൾ സ്ഥാപിച്ച മറ്റ് ഹാർബറുകളിൽ തിരയടി കുറഞ്ഞു വരുന്നതാണ് പതിവ്. എന്നാൽ മുതലപ്പൊഴിയിൽ സ്ഥിതികൾ മറിച്ചാണ്. തിരമാലകളിൽപ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് ഇവിടത്തെ അപകടകാരണം. തിരയുടെ ശക്തിയിൽപ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളിൽ തലയിടിച്ചാണ് ഏറെയും മരണങ്ങൾ സംഭവിക്കുന്നത്. മണൽ അടിയുന്ന പൊഴി ആയതിനാൽ നാവിക സേന, മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടുകൾക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരലും ദുസ്സഹം. പലപ്പോഴായി പുലിമുട്ടുകളുടെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിന്റെ ഫലമായി അഴിമുഖത്തെ വീതി പകുതിയായി കുറഞ്ഞു. കൂടാതെ പുലിമുട്ടുകളിലെ ടെട്രാപോട് കല്ലുകൾ അടർന്ന് കടലിൽ വീഴുകയും ചെയ്തു. ഇക്കാരണങ്ങൾകൊണ്ട് വൻ തോതിലുള്ള മണൽ നിക്ഷേപമാണ് അഴിമുഖത്തുണ്ടാകുന്നത്. നിലവിലുള്ള പുലിമുട്ടുകളുടെ നീളം 40 മീറ്ററിൽനിന്ന് 90 മീറ്ററാക്കുക എന്നതാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.

രണ്ട് ഘട്ടങ്ങളായാണ് മുതലപ്പൊഴി പുലിമുട്ട് ഹാർബർ നിർമ്മാണം നടന്നത്​. 2000-2002 കാലത്ത്​ ചെന്നൈ ഐഐടി ഡിസൈൻ ചെയ്തതാണ് ഒന്നാം ഘട്ട പുലിമുട്ട് ഹാർബർ നിർമ്മാണം. ഒന്നാംഘട്ടം അശാസ്ത്രീയ നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റീ ഡിസൈൻ ചെയ്തതായിരുന്നു രണ്ടാം ഘട്ട നിർമ്മാണം. എന്നാൽ രണ്ടാം ഘട്ടത്തിന് ശേഷമാണ് അപകടങ്ങളും മരണങ്ങളും വർധിച്ചത്. ആയുസിന്റെ ബലം കൊണ്ട് ജീവൻ തിരിച്ചു കിട്ടുന്ന മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. അപകടത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വില ലക്ഷങ്ങൾ വരും. കേടുപാടുകൾ തീർക്കുന്ന കാലമത്രയും അവൻ തൊഴിലില്ലാതെ കഴിയുന്നു. കുടുംബം പട്ടിണിയിലാകുന്നു. രണ്ട് ദശാബ്ദങ്ങളിലായി ദുരിതപൊഴിയിൽ ജീവൻ പൊലിഞ്ഞത് എഴുപതിലധികം മൽസ്യത്തൊഴിലാളികൾക്കാണ്. ഉറ്റവരുടെ മരണശേഷം അവരുടെ കുടുംബം ജീവിക്കുന്നത് എങ്ങനെ ആണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. മരണ വാർത്ത കേൾക്കുമ്പോൾ ഖേദ പ്രകടനം നടത്തുന്ന,ധന സഹായം പ്രഖ്യാപിക്കുന്ന അധികാരികൾ അവർക്കിടയിലേക്ക് കടന്നു ചെന്നിട്ടുണ്ടോ. അവരുടെ പ്രശ്നങ്ങൾ കേട്ടിട്ടുണ്ടോ.

നിയമസഭയിലടക്കം നിരന്തരം മുതലപൊഴി വിഷയം ഉന്നയിച്ചിട്ടും പ്രശ്ന പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ദിവസേന അപകടങ്ങൾ നടന്നിട്ടും ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും സർക്കാർ മൂകമായി നിലകൊള്ളുന്നു. ഓരോ തവണയും അപകടങ്ങൾ സംഭവിക്കുമ്പോൾ വാഗ്ദാനങ്ങൾ നടത്തുമെന്നത് അല്ലാതെ അവ പ്രവർത്തികമാക്കുന്നതിൽ സർക്കാരിന് ധൃതിയില്ല. പുലിമുട്ടുകൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന മുതലപ്പൊഴി പോലെയുള്ള ഹാർബറുകൾക്ക് സമയാസമയം ആവശ്യമായ ആഴം കൂട്ടിയും മറ്റ് അറ്റകുറ്റപ്പണി നടത്തിയുമുള്ള നിരന്തര പരിപാലനം ആവശ്യമാണ്. പക്ഷെ ഇവയൊന്നും മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. അദാനി പോർട്ട് നിർമാണത്തിനായുള്ള മാറ്റങ്ങൾ വരുത്തിയതും മുതലപൊഴിയിലെ കൂടുതൽ ദുരിതത്തിലേക്ക് വലിച്ചിഴച്ചു. പുലിമുട്ടുകളിലെ കല്ലുകൾ ചരിഞ്ഞ് കടലിലേക്ക് വീഴാൻ തുടങ്ങി. ഇതുമൂലം മണൽ ധാരാളമായി അടിയുകയും ഇതുവഴി അപകട സാധ്യത വർധിപ്പിക്കുകയും ചെയ്തു.


ആരാണ് ഈ അപകട പരമ്പരക്ക് ഉത്തരവാദി. സർക്കാരോ, അദാനിയോ, കാലാവസ്ഥയെ അതോ ഇനി ദുരിതക്കയം താണ്ടുന്ന മത്സ്യത്തൊഴിലാളികളോ. കോടികൾ ചെലവിട്ട് നിർമാണം നടത്തി ഒടുവിൽ പാളി പോകുന്ന പദ്ധതികളുടെ കൂട്ടത്തിൽ മുതലപ്പൊഴിയും ചേർത്ത് വെക്കേണ്ട സ്ഥിതി. മത്സ്യത്തൊഴിലാളികൾക്ക് ഉപകാരമാവേണ്ട ഹാർബർ, ഉപദ്രവമായി മാറുമ്പോൾ ഇനിയും അപകടങ്ങൾ ആവർത്തിക്കാതെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കേവലം ഒന്നോ രണ്ടോ ദിവസങ്ങൾ നീളുന്ന പഠനത്തിലൂടെ പ്രശ്ന പരിഹാരം കാണാൻ ശ്രമിച്ചിട്ട് കാര്യമില്ല. മറിച്ച്, മുതലപൊഴിയിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ അവിടത്തെ ജനങ്ങളോട് ചോദിക്കണം. തലമുറകളായി കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളോട് ചോദിക്കണം. അവർക്കു വേണ്ട സഹായങ്ങൾ ചെയ്യണം. മുതലപ്പൊഴിയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ വേണം ശാശ്വത പരിഹാരം.

spot_imgspot_img
spot_imgspot_img

Latest news

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Other news

അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം; ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി

കൊ​ച്ചി: അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ കു​ശ​ലാ​ന്വേ​ഷ​ണം. ര​ണ്ട്...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

Related Articles

Popular Categories

spot_imgspot_img