ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനെ ബൈഡന്‍ ഭരണകൂടം പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് അമേരിക്കയിലെ മുസ്‌ലിം നേതാക്കള്‍. പ്രാദേശിക സമയം ചൊവ്വാഴ്ച, വൈറ്റ് ഹൗസ് നടത്താനിരുന്ന റംസാന്‍ വിരുന്നാണ് നേതാക്കള്‍ ബഹിഷ്‌കരിച്ചത്. ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് അനൗചിത്യമാണ് എന്ന് ബൈഡന്റെ ക്ഷണം നിരസിച്ച വായ്ല്‍ അല്‍സയാത്ത് പറഞ്ഞു. എമര്‍ജ് എന്ന മുസ്‌ലിം സംഘടനയുടെ നേതാവാണ് അദ്ദേഹം. വൈറ്റ് ഹൗസിന്റെ ക്ഷണം ലഭിച്ചെങ്കില്‍ അത് നിരസിക്കാന്‍ മറ്റ് മുസ്‌ലിം നേതാക്കളോട് താന്‍ ആവശ്യപ്പെട്ടു. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ഏകവ്യക്തി പ്രസിഡന്റാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഫോണെടുത്ത് നെതന്യാഹുവിനോട് ‘ഇനി ആയുധങ്ങളില്ല, ഒന്നിത് നിര്‍ത്തൂ’ എന്ന് പറഞ്ഞാല്‍ നെതന്യാഹുവിന് അത് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ല.’ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞു.
![BAIDEN](https://news4media.in/wp-content/uploads/2024/04/BAIDEN.jpg)