പെരുമ്പാവൂരിലെ ഒഡീഷ സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായിക് (38) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.(Murder of a native of Odisha in Perumbavoor; The suspect was arrested by the police within hours)
പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നുമാണ് പിടികൂടിയത്.
അഞ്ജൻ നായിക്കിൽ നിന്ന് ആകാശ് ദിഗൽ ആയിരം രൂപ കടം വാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മിൽ നേരത്തെ തർക്കമുണ്ടായിട്ടുണ്ട്. 29 ന് വൈകീട്ട് വീണ്ടും വഴക്കുണ്ടായി.
താമസ സ്ഥലത്തിന്റെ ഉടമ ഇടപെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പ്രതി ഭാര്യയേയും കൂട്ടി കാക്കനാട്ടിലേക്ക് പോയി. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെ വട്ടക്കാട്ടുപടിയിലുള്ള താമസ സ്ഥലത്തെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തുകയായിരുന്നു.
രണ്ടു പേരും അഞ്ച് മുറികളുള്ള ലൈൻ കെട്ടിടത്തിൽ അടുത്തടുത്താണ് താമസിക്കുന്നത്. ആകാശ് ദിഗൽ ഇവിടെ ആറ് മാസമായി താമസിക്കുന്നു. അഞ്ജൻ നായിക് വന്നിട്ട് നാല് മാസമേ ആയിട്ടുള്ളൂ.
പ്രതികിളികുളത്ത് ഹാർഡ് പ്ലേ പ്ലൈവുഡ് കമ്പനിയിൽ മെഷിൻ ഓപ്പറേറ്ററാണ്. ആകാശ് ദിഗലിന് കണ്ടന്തറ ഭാഗത്ത് പ്ലൈവുഡ് കമ്പനിയിലാണ് ജോലി.
ഇൻസ്പെക്ടർ എം.കെ രാജേഷ് സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, എൻ കെ ബിജു, എൻ.ഡി ആൻ്റോ , റെജി മോൻ എ എസ് ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ മനോജ് കുമാർ , എം.ബി
സുബൈർ, ടി.എ, അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.