മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി; നാല് ജഡം കണ്ടെത്തി
കട്ടപ്പന: ഇരുനൂറോളം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ് ഇന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി. നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ പറയുന്നത്. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് നടപടി ഊർജിതമാക്കിയത്.
മൂന്നാറിൽ തെരുവുനായ നിരവധി തവണ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമൽ റസ്‌ക്യൂ ടീം എത്തിയപ്പോൾ ടൗണിൽ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ലായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു. ഇതിനിടെയാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാർത്ഥ്യം പുറംലോകമറിയുന്നത്. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. പഞ്ചായത്ത് അധികൃതരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. എന്നാൽ പഞ്ചായത്ത് അധികൃതർ പരാതി നിഷേധിച്ച് രംഗത്തെത്തി. പൊലീസ് അന്വേഷിക്കട്ടെ എന്നായിരുന്നു പ്രതികരണം.
നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടി; ഇടുക്കിയിലെ ഈ പഞ്ചായത്തിനെതിരെ കേസ് എടുത്ത് പോലീസ്
ഇടുക്കി: മൂന്നാർ പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി. ഇടുക്കി അനിമൽ റെസ്‌ക്യു ടീം ക്കണ് പരാതി നൽകിയത്. ഇരുന്നൂറോളം തെരുവ്- വളർത്ത് നായകളെ കുഴിച്ച് മൂടിയെന്ന പരാതിയിൽ പഞ്ചായത്ത് അധികൃതർക്കെതിരെയാണ് മൂന്നാർ പൊലീസ് കേസ് എടുത്തത്.
മൂന്നാറിൽ തെരുവുനായ നിരവധി തവണ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമൽ റസ്‌ക്യൂ ടീം എത്തിയപ്പോൾ നഗരത്തിൽ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ലായിരുന്നു.
ഇതോടെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതെന്ന് ആനിമൽ റെസ്ക്യൂ ടീം പറയുന്നു. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്.
പഞ്ചായത്ത് അധികൃതരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. എന്നാൽ പഞ്ചായത്ത് അധികൃതർ പരാതി നിഷേധിച്ച് രംഗത്തെത്തി. പൊലീസ് അന്വേഷിക്കട്ടെ എന്നാണ് പ്രതികരണം.
പൊതു ആരോഗ്യ സംരക്ഷണത്തിനായി
തെരുവ് നായകളുടെ ശാസ്ത്രീയ സെൻസസ് ഇടവേളകളിൽ നടപ്പാക്കുക.
റാബീസ് സർവൈലൻസ് – ചത്തനായകളിലും വളർത്തുമൃഗങ്ങളിലും റാബീസ് പരിശോധന ഏർപ്പെടുത്തുക.
വന്ധ്യകരണവും വാക്സിനേഷനും സമാന്തരമായി ഉറപ്പാക്കുക, ടാഗിംഗ് സംവിധാനത്തിലൂടെ ഫലപ്രാപ്തി നിരീക്ഷിക്കുക.
വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസിംഗും, വാർഷിക വാക്സിനേഷനും കർശനമാക്കുക.
ഹൈ-റിസ്ക് വിഭാഗങ്ങൾക്കായുള്ള മുൻകൂട്ടി കുത്തിവെപ്പുകൾ നൽകുക.
അവബോധ ക്യാമ്പയിനുകൾ – മുറിവുകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് മുതൽ കുത്തിവെപ്പിന്റെ ആവശ്യകത വരെയുള്ള വിഷയങ്ങളിൽ ശക്തമായ പ്രചാരണം.
രോഗ പ്രതിരോധ വാക്സിനേഷൻ ഫോളോ-അപ് സംവിധാനം മെച്ചപ്പെടുത്തുക.
ഭക്ഷണ മാലിന്യ സംസ്കരണ സംവിധാനം ശാസ്ത്രീയമായി സജീവമാക്കുക.
വന്ധ്യകരണം മാത്രം മതിയല്ല; ആൻറി റാബീസ് കുത്തിവെപ്പ് അനിവാര്യമാണ്
തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതിനായി വന്ധ്യകരണം (Animal Birth Control – ABC) നടപടികൾ നടപ്പിലാക്കുന്നത് അത്യാവശ്യമാണ്. എന്നാൽ, അതിനൊപ്പം, ആൻറി റാബീസ് വാക്സിനേഷൻ വർഷാവർഷം കൃത്യമായി നടപ്പാക്കേണ്ടതും, വൈറസിന്റെ സർക്കുലേഷൻ ശൃംഖല നിർത്തലാക്കേണ്ടതുമാണ്. ഏകദേശം 40–70% നായകളിൽ കുത്തിവെപ്പ് നൽകാൻ കഴിയുകയാണെങ്കിൽ, ഹേർഡ് ഇമ്യൂണിറ്റി വഴി റാബീസ് വാട്ടിയടിക്കാൻ സാധ്യതയുണ്ട്.
A shocking allegation has emerged from Munnar, where puppies were reportedly killed in large numbers and buried at the panchayat’s waste dumping ground. The incident has sparked outrage among locals and animal rights activists.