പൂക്കളുടെ വർണക്കാഴ്ച ഒരുക്കുന്ന മൂന്നാർ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത്. നൂറിലധികം വിദേശ പുഷ്പങ്ങൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിൽപെട്ട പൂക്കളും ചെടികളുമാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ ഡിജെ, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ, ഉത്‌പന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, സെൽഫി പോയിന്റ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഫീസ്. 12-ന് പുഷ്പമേള സമാപിക്കും.