മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം നടന്നത്. സ്കൂളി​ന്റെ ജനൽ ചില്ലുകൾ തകർത്ത ശേഷം സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു.

ആകെമൂന്ന് ആനകളാണ് പ്രദേശത്ത്​ നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങളാണ് കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്. പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി.

നേരത്തെയും ഇതേ സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ്​ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.

ഒരൊറ്റ ചവിട്ട്; മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ച് കാട്ടാന

മൂന്നാർ : മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്താണ് സംഭവം.

വിദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്.

കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു

കാട്ടാനക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ആന പാഞ്ഞടുത്തു, ആക്രമണം; വിനോദ സഞ്ചാരിക്ക് പരിക്ക്

ബന്ദിപ്പൂർ: നിരോധിത മേഖലയിൽ കടന്ന് സെൽഫിയെടുത്ത ആളെ ആക്രമിച്ച് കാട്ടാന. കർണാടകയിലെ ബന്ദിപ്പൂരിലായിരുന്നു സംഭവം. കാട്ടാനയ്ക്കടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച കാർ യാത്രികനെ ആണ് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇതോടെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

അതേസമയം ചാലക്കുടി മലക്കപ്പാറയിൽ തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം നടന്നു. മലക്കപ്പാറയിൽ വീരാൻകുടി ഉന്നതി സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വീരാൻകുടി ഉന്നതിയിൽ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുൽ എന്ന കുട്ടിയുടെ കുടുംബം ഉൾപ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയിലേക്ക് പോയത്.

ഇവിടെ നിന്നും മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസിൽദാരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം നടന്നത്. വാഹനം പിന്നിൽ നിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറിയുകയായിരുന്നു. തഹസീൽദാർ ജേക്കബ് കെ എ, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസീൽദാർ ശ്രീജേഷ് എം എ, ക്ലാർക്ക് അൻവർ സാദത്ത്, ആതിരപ്പിള്ളി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവർ അടങ്ങുന്ന റവന്യു സംഘത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇവരുടെ ജീപ്പിന് മുന്നിൽ എസ്‌കോർട്ട് ആയി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു.

വീരാൻകുടി ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികൾക്കായി മലക്കപ്പാറയിൽ പോയ തഹസിൽദാർ അടങ്ങുന്ന ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിക്കൊടിരിക്കുമ്പോൾ തന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടർത്തിയിരുന്നു. അടുത്തയിടെയായി പ്രദേശത്ത് നിരന്തരം പുലി സാന്നിധ്യം ഉള്ളതിനാൽ ജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ മുൻനിർത്തി പുലിയെ കൂട് വെച്ച് പിടിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

English Summary :

In Munnar, a herd of elephants attacked an LP school, breaking windows and walls before destroying food supplies meant for students’ midday meals. The incident caused major damage to the school.

munnar-elephants-destroy-school-food-supplies

Munnar, Elephant Attack, Kerala Wildlife Conflict, School Damage, Idukki News, Forest Department

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

Related Articles

Popular Categories

spot_imgspot_img