web analytics

മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരദേശവാസികൾ തുടർന്നു കൊണ്ടിരുന്ന 413 ദിവസത്തെ സമരം ഇന്ന് (ഞായറാഴ്ച) അവസാനിക്കുന്നു.

കേസിൽ അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭൂസംരക്ഷണ സമിതിയുടെ കോർ ഗ്രൂപ്പ് യോഗം സമരം പിന്‍വലിക്കാൻ തീരുമാനിക്കുകയായിരുന്നു.

മന്ത്രി പി. രാജീവ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീര് നൽകി നിരാഹാര സമരം അവസാനിപ്പിക്കും.

2024 സെപ്റ്റംബർ 27നാണ് നിരാഹാരം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരങ്ങൾ ആരംഭിച്ചത്.

മന്ത്രി രാജീവിനൊപ്പം വൈപ്പിൻ എം.എൽ.എ കെ. എൻ. ഉണ്ണികൃഷ്ണൻ അടക്കമുള്ളവരും പങ്കെടുക്കും.

സ്ഥലമാറ്റത്തെ തുടർന്ന് പോക്കുവരവിന് തടസ്സമുണ്ടാകാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും, സഹായത്തിനായി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ്പ് ഡെസ്‌ക് തുറക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി ഭൂസംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം പിന്‍വലിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി മുനമ്പം പ്രദേശവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിരുന്നു.

വെള്ളിയാഴ്ച ചേർന്ന ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റിയിൽ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെനി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവർ പങ്കെടുത്തു.

English Summary

The 413-day-long protest by residents of Munambam over land issues will end today. The decision comes after the Kerala High Court permitted the state government to collect land tax from the area until the final verdict is delivered. Minister P. Rajeev will visit the protest venue at 2:30 p.m. and formally conclude the hunger strike by offering lime juice. A help desk will be set up at Kuzhuppilly village to assist residents. The protest, which began on September 27, 2024, is being withdrawn following the assurances given by the government.

munambam-land-issue-protest-ends

Munambam, Land Issue, Protest, P Rajeev, Kerala High Court, Coastal Residents, Kochi, Hunger Strike Ends

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

Related Articles

Popular Categories

spot_imgspot_img