web analytics

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

മുംബൈ: മുംബൈയിലെ വിക്രോളി പ്രദേശത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന രണ്ട് ലൗഡ്‌സ്പീക്കറുകൾ തലയിൽ വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം.

അംബേദ്കർ നഗറിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ പതിച്ചാണ് ജാൻഹവി രാജേഷ് സോങ്കർ (3) എന്ന പെൺകുട്ടി മരിച്ചത്. സംഭവം സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടതായി പൊലീസ് അറിയിച്ചു.

കുട്ടി സ്പീക്കറുകൾ സ്ഥാപിച്ചിരുന്ന തെരുവിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം.

തുണിക്കെട്ടുമായി ഒരാൾ റോഡിലൂടെ നടന്ന് പോകുന്നതിനിടെ കെട്ട് സ്പീക്കറുകളുടെ വയറിൽ തട്ടിയതോടെ റോഡിന്റെ ഇരുവശത്തായി സ്ഥാപിച്ചിരുന്ന രണ്ട് സ്പീക്കർ ബോക്സുകളും ഇളകി കുട്ടിയുടെ മേൽ പതിക്കുകയായിരുന്നെന്ന് വിക്രോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്പീക്കറുകൾ പൊതുസ്ഥലത്ത് സുരക്ഷിതമായി സ്ഥാപിക്കുന്നതിൽ സംഘാടകർ ഗുരുതര വീഴ്ച വരുത്തിയതായി നാട്ടുകാർ ആരോപിച്ചു.

പൊതുപരിപാടികളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശന സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ടാഗോർ നഗറിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. പിതാവ് മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. പരിപാടി സംഘടിപ്പിച്ച പ്രാദേശിക ‘മണ്ഡലം’ പ്രസിഡന്റ് വിനോദ് പർമർ, ഉപയോഗിച്ച വസ്ത്രങ്ങളുടെ അവശിഷ്ട വ്യാപാരിയായ സയ്യിദ് ഗുരാൻ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 106-ാം വകുപ്പ് (അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY

A three-year-old girl died tragically in Mumbai’s Vikhroli after two loudspeakers installed for Republic Day celebrations fell on her while she was playing on the street. Police registered an FIR against the local organiser and another person under BNS Section 106 for causing death by negligence. Investigation is ongoing.

mumbai-vikhroli-republic-day-loudspeaker-fall-child-death

Mumbai, Vikhroli, Republic Day, Loudspeaker Accident, Child Death, Ambedkar Nagar, CCTV, Police Case, BNS 106, Crime News

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി

സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി പഞ്ചാബ്: സോഷ്യൽ മീഡിയ...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

Related Articles

Popular Categories

spot_imgspot_img