ക്ഷേത്ര മാനേജ്മെന്റിൽ പിജി ഡിപ്ലോമ കോഴ്സ് ആരംഭിക്കാൻ മുംബൈ യൂണിവേഴ്സിറ്റി. ആധുനിക രീതിയിൽ ക്ഷേത്രങ്ങൾ മാനേജ് ചെയ്യുന്നത് പഠിപ്പിക്കുകയാണ് ലക്ഷ്യം.Mumbai University with PG diploma course to manage temples in a modern way
മൂന്ന് മാസത്തെ ക്ലാസ് റൂം പരിശീലനവും മൂന്ന് മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നതാണ് കോഴ്സ്. ഒരു ബാച്ചിൽ 30 പേർക്കാണ് പ്രവേശനം.
ഏതെങ്കിലുമൊരു സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത. വിദ്യാർഥികൾക്ക് ഓപ്പൺ സ്കോളർഷിപ്പിനുള്ള അവസരവും യൂനിവേഴ്സിറ്റിയിലുണ്ടാവും.
മുംബൈ യൂണിവേഴ്സിറ്റിയുടെ പാത പിന്തുടരാൻ മറ്റ് ചില സർവകലാശാലകളും ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൂനെ സാവിത്രിഭായി ഫുലെ യൂണിവേഴ്സിറ്റിയും കോഴ്സ് ഉടൻ തുടങ്ങാനിരിക്കുകയാണ്.
ഛത്തീസ്ഗഢ്, ഗുജറാത്ത്, ഗോവ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 19 സർവകലാശാലകളും ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
വാരണാസി, നോയിഡ, ഡൽഹി, ഹരിദ്വാർ എന്നീ സ്ഥലങ്ങളിൽ രണ്ട് വർഷത്തിനുള്ളിൽ കോഴ്സ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്