web analytics

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

സ്വർണം ഉരുക്കി വിൽക്കുന്ന രഹസ്യ കേന്ദ്രങ്ങൾ…

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

മുംബൈയിൽ വൻ സ്വർണക്കടത്ത് റാക്കറ്റ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) തകർത്തു. 15.05 കോടി രൂപ വില വരുന്ന 11.88 കിലോഗ്രാം 24 കാരറ്റ് സ്വർണവും 13.17 ലക്ഷം രൂപ വിലയുള്ള 8.72 കിലോഗ്രാം വെള്ളിയും പിടിച്ചെടുത്തു.

കേസിലെ മുഖ്യസൂത്രധാരനടക്കം 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലേക്ക് സ്വർണം കടത്തി, ഉരുക്കി, അനധികൃതമായി വിപണിയിൽ വിറ്റഴിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനം.

ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ മുംബൈ സോണൽ യൂണിറ്റ് ഒരേസമയം നാല് കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

രണ്ട് അനധികൃത സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളും രണ്ട് രജിസ്റ്റർ ചെയ്യാത്ത സ്വർണക്കടകളും റെയ്ഡിൽ കണ്ടെത്തി.

ഇവിടങ്ങളിൽ നിന്ന് 6.35 കിലോഗ്രാം സ്വർണം പിടികൂടുകയും നാലു തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിൽ സൂത്രധാരനുമായി ബന്ധമുള്ള രണ്ട് കടകളിൽ നിന്ന് 5.53 കിലോഗ്രാം സ്വർണ്ണ ബാറുകളും കണ്ടെത്തി.

പ്രധാന പ്രതി മുമ്പും സമാന സ്വർണ്ണക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് ഡിആർഐ വ്യക്തമാക്കി.

പ്രതിയുടെ പിതാവിനെയും സംഘത്തിലെ തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടത്തിക്കൊണ്ടുവന്ന സ്വർണം ഉരുക്കി ബാറുകളോ മറ്റ് രൂപങ്ങളോ ആക്കി മാറ്റുന്നതാണ് ഇവരുടെ രീതി. പൂർണ്ണമായി പ്രവർത്തിക്കുന്ന യൂണിറ്റുകളും ഇവിടെ കണ്ടെത്തി.

ഈ യൂണിറ്റുകളിൽ നിന്ന് 6.35 കിലോഗ്രാം സ്വർണം പിടിച്ചെടുക്കുകയും അവിടെ ജോലി ചെയ്തിരുന്ന നാല് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

സൂത്രധാരനുമായി ബന്ധമുള്ള രണ്ട് കടകളിൽ നടത്തിയ തുടർ പരിശോധനയിൽ 5.53 കിലോഗ്രാം സ്വർണ്ണ ബാറുകളും കണ്ടെടുത്തു.

15.05 കോടി രൂപ വിലവരുന്ന 11.88 കിലോഗ്രാം 24 കാരിയറ്റ് സ്വർണവും 13.17 ലക്ഷം രൂപ വിലവരുന്ന 8.72 കിലോഗ്രാം വെള്ളിയുമാണ് ഡിആർഐ പിടിച്ചെടുത്തത്.

പ്രധാന പ്രതി മുൻപും സമാനമായ കടത്ത് കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ അച്ഛനെയും ജീവനക്കാരെയുമാണ് കസ്റ്റഡിയിൽ എടുത്തത്. എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary

The Directorate of Revenue Intelligence (DRI) busted a major gold smuggling racket in Mumbai, seizing 11.88 kg of 24-carat gold worth ₹15.05 crore and 8.72 kg of silver worth ₹13.17 lakh. The operation led to the arrest of 11 individuals, including the mastermind.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി തൃശൂര്‍: ശബരിമല വ്രതകാലത്ത് കറുപ്പ് വസ്ത്രം ധരിച്ച് എത്തിയ...

ശബരിമല വിശ്വാസസംരക്ഷണത്തിനായി ജ്യോതികള്‍ തെളിയും; സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെപിസിസി

തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുന്നതെന്ന്...

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത് തിരുവനന്തപുരം: മേയ് 25ന് കടലിൽ...

മെഗലഡോണുകൾ എങ്ങനെ ഇല്ലാതായി

മെഗലഡോണുകൾ എങ്ങനെ ഇല്ലാതായി ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭീമൻ സ്രാവായ മെഗലഡോൺ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ ഇടുക്കി: സംസ്ഥാനത്ത്...

കേരളം വീണ്ടും ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനമായി; “ഈസ് ഓഫ് ഡൂയിങ് ബിസിനസ്” റാങ്കിങ്ങില്‍ തുടർച്ചയായി ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം വീണ്ടും ഒന്നാം...

Related Articles

Popular Categories

spot_imgspot_img