web analytics

പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങിയ ഒരു പക്ഷിയെ രക്ഷിക്കാൻ വിമാനത്തിൽ കൊച്ചിയിലെത്തിയ മുകേഷ്; 19 വർഷത്തിനിടെ പുതുജീവൻ നൽകിയത് 6000 പക്ഷികൾക്ക്

പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങിയ ഒരു പക്ഷിയെ രക്ഷിക്കാൻ വിമാനത്തിൽ കൊച്ചിയിലെത്തിയ മുകേഷ്; 19 വർഷത്തിനിടെ പുതുജീവൻ നൽകിയത് 6000 പക്ഷികൾക്ക്

കൊച്ചി: പക്ഷികൾ അപകടത്തിലാണെന്നറിഞ്ഞാൽ മുകേഷ് ജെയിനിന് ഒരുനിമിഷം പോലും മനസമാധാനം ഉണ്ടാകില്ല. എവിടെയായാലും ഉടൻ എത്തി രക്ഷിക്കുക – ചെലവ് ഒരു പ്രശ്നമല്ല.

പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങിയ ഒരു പക്ഷിയെ രക്ഷിക്കാൻ ബംഗളൂരുവിൽ നിന്ന് വിമാനമെടുത്തു കൊച്ചിയിലെത്തിയ അനുഭവം പോലും മുകേഷിനുണ്ട്.

വൻമരങ്ങളിൽ കുടുങ്ങുന്ന പക്ഷികളെ രക്ഷിക്കാൻ സ്വന്തമായി ഉപകരണം നിർമിച്ച അദ്ദേഹം, കഴിഞ്ഞ 19 വർഷത്തിനിടെ ആറായിരത്തിലധികം പക്ഷികൾക്ക് പുതുജീവൻ നൽകി.

മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന 63-കാരനായ മുകേഷ് ജെയിൻ ഗുജറാത്തിലെ കച്ച് സ്വദേശിയാണ്. പിതാവ് മഘൻജി 17-ാം വയസ്സിൽ ജോലിക്കായി കൊച്ചിയിലെത്തിയതോടെയാണ് കുടുംബം ഇവിടെ താമസമാക്കിയത്.

മട്ടാഞ്ചേരിയിലാണ് മുകേഷ് ജനിച്ചതും വളർന്നതും. തൊഴിൽപരമായി തേയില മൊത്തവ്യാപാരിയായ മുകേഷ്, പക്ഷികളുടെ രക്ഷകനെന്ന നിലയിലാണ് ഇന്ന് കൂടുതൽ അറിയപ്പെടുന്നത്.

കൊടുംചൂടുകാലങ്ങളിൽ കച്ചിൽ വെള്ളം കിട്ടാതെ പക്ഷികൾ ചത്തുവീഴുന്ന കാഴ്ചകൾ മുകേഷിനെ വേദനിപ്പിച്ചിരുന്നു.

അതിന്റെ തുടർച്ചയായി 25 വർഷങ്ങൾക്ക് മുമ്പ് സ്വന്തം ഗ്രാമത്തിൽ വേനൽക്കാലത്ത് പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ അദ്ദേഹം സ്വന്തം ചെലവിൽ സംവിധാനമൊരുക്കി.

2007 മുതലാണ് കൊച്ചിയിൽ പക്ഷികളെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായത്.
ആദ്യകാലത്ത് തെങ്ങുകയറ്റ തൊഴിലാളികളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

എന്നാൽ ദിവസേന വിളികൾ വർധിച്ചതോടെ മുകേഷ് തന്നെയാണ് ദൗത്യത്തിലിറങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ച് 70 അടി വരെ ഉയർത്താൻ കഴിയുന്ന പ്രത്യേക തോട്ടിയും അതിൽ ഘടിപ്പിച്ച രക്ഷാ ഉപകരണങ്ങളും അദ്ദേഹം നിർമ്മിച്ചു.

കാക്ക, പരുന്ത്, കൊക്ക്, പ്രാവ്, തത്ത തുടങ്ങിയ പക്ഷികളെയാണ് കൂടുതലായി രക്ഷിച്ചത്. നൈലോൺ പട്ടച്ചരടുകൾ വ്യാപകമായതോടെയാണ് പക്ഷികൾ മരങ്ങളിലും വൈദ്യുതി ലൈനുകളിലും കൂടുതൽ കുടുങ്ങുന്നത്.

വലിച്ചിറക്കാൻ ശ്രമിച്ചാൽ ചരട് മുറുകി പക്ഷികൾ ചത്തുപോകും. തോട്ടിയിലെ ഉപകരണത്തിന്റെ സഹായത്തോടെ ചരട് മുറിച്ച് പക്ഷിയെ സുരക്ഷിതമായി താഴെയിറക്കുകയാണ് മുകേഷിന്റെ രീതി.

തുടർന്ന് വെള്ളവും പ്രഥമ ശുശ്രൂഷയും നൽകി അവയെ വീണ്ടും പറത്തിവിടും.
ഭാര്യ ഭാവന. മക്കൾ: ദൻദീപ്, ആവണി.

ഒട്ടകത്തെയും രക്ഷിച്ചു

2004-ൽ കശാപ്പിനായി രണ്ട് ഒട്ടകങ്ങളെ കൊച്ചിയിലെത്തിച്ച സംഭവം വിവാദമായതോടെ ഉടമകൾ അവയെ ഉപേക്ഷിച്ചു.

കാലാവസ്ഥയും പട്ടിണിയും കാരണം ഒരു ഒട്ടകം ചത്തപ്പോൾ, അവശനിലയിലായ മറ്റൊന്നിനെ മുകേഷ് ഏറ്റെടുത്തു.

ചികിത്സ നൽകി ലോറിയിൽ കയറ്റി രാജസ്ഥാനിലെത്തിച്ച് ഒട്ടകത്തെ അവിടെ വിട്ടയച്ചു.

അടുത്തിടെ പട്ടിയെ പേടിച്ച് തെങ്ങിൽ കയറി കുടുങ്ങിയ ഒരു പൂച്ചയെയും അദ്ദേഹം രക്ഷപ്പെടുത്തി.

“ഇത് ദൈവത്തിന്റെ നിയോഗമാണ്. ഒരു ജീവനെ രക്ഷിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല,” മുകേഷ് ജെയിൻ പറയുന്നു.

English Summary:

Mukesh Jain from Kochi has dedicated the last 19 years to rescuing birds trapped in nylon kite strings and trees, saving over 6,000 birds. A tea wholesaler by profession, he even travels by flight when needed and has built special rescue equipment. His compassion extends beyond birds, as he has also rescued animals like a camel and cats, calling the mission a divine calling.

mukesh-jain-kochi-bird-rescuer-6000-birds

Mukesh Jain, Bird Rescue, Kochi News, Animal Welfare, Kite String Hazard, Environment, Human Interest Story

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ...

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങെ…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങെ’...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

Related Articles

Popular Categories

spot_imgspot_img