മോഹന്‍ലാല്‍- ഭഭ്രന്‍ ടീമിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ സ്ഫടികം 4K മികവോടെ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്ത് വന്‍ വിജയം നേടിയിരുന്നു. വതിയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കാതെ പോയ പുതുതലമുറയ്ക്ക് ഈ ദൃശ്യാനുഭവത്തിലൂടെ അവരുടെ പ്രിയസിനിമകള്‍ കാണാന്‍ കഴിയുന്ന അവസരം എന്ന നിലയിലാണ് ഇത്തരം ചിത്രങ്ങൾ വീണ്ടും ഇറക്കുന്നത്. രഞ്ജിത്ത് എഴുതി ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രമാണ് വല്യേട്ടൻ. മമ്മൂട്ടി അറയ്ക്കല്‍ മാധവനുണ്ണിയായെത്തിയ ചിത്രത്തില്‍ സായി കുമാർ, സിദ്ദിഖ്, വിജയകുമാര്‍, മനോജ് കെ. ജയൻ, ശോഭന, പൂർണ്ണിമ, ഭീമന്‍ രഘു എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിയത്. ഇപ്പോൾ, സ്ഫടികത്തിന് പിന്നാലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ വല്യേട്ടനും റി റീലീസ് ഒരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.
4K ദൃശ്യമികവോടെ ആകും വല്യേട്ടൻ വീണ്ടും തിയേറ്ററുകളിലെത്തുക. സിനിമയുടെ നിര്‍മ്മാതാവായ ബൈജു അമ്പലക്കരയാണ് ഇക്കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചത്. മോഹൻലാല്‍ ചിത്രം സ്‌ഫടികം 4Kയില്‍ ഇറക്കി ഹിറ്റായത് കണ്ടപ്പോള്‍ തനിക്ക് അത് വളരെയധികം ഇഷ്ടമായെന്നും, സിനിമ കാണാൻ തിയേറ്ററില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം 4Kയില്‍ അത് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടന്നും ബൈജു അമ്പലക്കര പറഞ്ഞു.
”വല്ല്യേട്ടൻ എന്ന സിനിമ 4Kയിലേക്ക് ചെയ്യാൻ വേണ്ടിയിട്ടുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്. അതിന്റെ പണി ഉടനെ തുടങ്ങണം. അത് തുടങ്ങാൻ തന്നെ കാരണം അതിനകത്ത് കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുടെ പല ഭാഗങ്ങളും യൂട്യൂബിലും മറ്റും മോഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഞാനറിയാതെ വ്യാജ ഒപ്പ് ഇട്ടുകൊടുത്തിട്ടൊക്കെയുണ്ട്.മൊത്തത്തില്‍ ഞാൻ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിച്ചിട്ടുണ്ട്. വല്ല്യേട്ടൻ എന്ന സിനിമ ലോകത്ത് ആരും തൊടാതിരിക്കാൻ വേണ്ടി സ്റ്റേ വാങ്ങിച്ചു. ചിത്രം 4Kയിലേക്ക് മാറ്റാനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കും. നേരത്തെ 4K അറ്റ്മോസ്ഫിയറില്‍ താനും ഷാജി കൈലാസും കൂടി എറണാകുളത്ത് സവിത തീയേറ്ററില്‍ പടം ഒന്ന് കണ്ടു നോക്കി. എന്തൊരു മനോഹരമായിരിക്കുന്നു. മമ്മൂക്കയുടെ സൗന്ദര്യം എത്ര മനോഹരമായിട്ടാണ് അതില്‍ കാണിച്ചിരിക്കുന്നത്” ബൈജു പറയുന്നു.