web analytics

അമ്മയുടെ അന്ധവിശ്വാസം: ഫ്‌ളോറിടയിൽ ആറുവയസുകാരന് ദാരുണാന്ത്യം

യു.എസ്. ലെ ഫ്‌ളോറിഡയിൽ ബെഡ്‌ഫോർഡ് ഡ്രൈവിലെ 2500 ബ്ലോക്കിൽ ആറുവയസുകാരൻ അമ്മയുടെ അന്ധവിശ്വാസം മൂലം കൊല്ലപ്പെട്ടു. റാമിൽ പിയറി എന്ന കുട്ടിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കുട്ടിിയുടെ അമ്മയായ റോണ്ട പോളിനിസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ശരീരത്തിൽ നിന്നും ഭൂതങ്ങളെ ഒഴിവാക്കാൻ ദൈവം തന്നോട് ആവശ്യപ്പെട്ടെന്നും ഭൂതങ്ങളെ പുറത്താക്കിയപ്പോൾ ചലനം നിലച്ച് കുട്ടി മരിച്ചെന്നും അമ്മ പോലീസിനോട് പറഞ്ഞു.

വീട്ടിലെ കിടക്കയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ചലനം നിലച്ചതോടെ ഭൂതങ്ങൾ ശരീരത്തിൽ നിന്നും ഒഴിഞ്ഞുപോയതായി അമ്മ വിശ്വസിക്കുകയും ചെയ്തു. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായി മനസിലാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

കൊലപാതകമാണെങ്കിൽ എങ്ങിനെയാണ് രീതികൾ എന്ന് കണ്ടുപിടിക്കാനും പോലീസ് ശ്രമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പോലീസിന്റെ പ്രതികരണം.

spot_imgspot_img
spot_imgspot_img

Latest news

പെൺസുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; തിരുവനന്തപുരം സ്വദേശി അഖിൽ മരിച്ചു

പെൺസുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; തിരുവനന്തപുരം സ്വദേശി അഖിൽ മരിച്ചു തിരുവനന്തപുരം:...

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ മലപ്പുറം: മലപ്പുറത്തിൽ...

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണക്കവർച്ച

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച്...

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

Other news

പെൺസുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; തിരുവനന്തപുരം സ്വദേശി അഖിൽ മരിച്ചു

പെൺസുഹൃത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി; തിരുവനന്തപുരം സ്വദേശി അഖിൽ മരിച്ചു തിരുവനന്തപുരം:...

‘പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു’; നുണ പ്രചരിപ്പിക്കുന്നവർ തെളിയിക്കണമെന്ന് വീണാ ജോർജിന്റെ വെല്ലുവിളി

'പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു'; നുണ പ്രചരിപ്പിക്കുന്നവർ തെളിയിക്കണമെന്ന് വീണാ ജോർജിന്റെ വെല്ലുവിളി തിരുവനന്തപുരം...

‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി...

നീളമനുസരിച്ച് വില കൂടും; നാളെ മുതല്‍ സിഗരറ്റ് വലിക്കാൻ വലിയ വില കൊടുക്കേണ്ടി വരും

നീളമനുസരിച്ച് വില കൂടും; നാളെ മുതല്‍ സിഗരറ്റ് വലിക്കാൻ വലിയ വില...

തീരദേശവാസികൾക്ക് ആശ്വാസം! ഇനി തിരമാലകൾ കരകയറിയാൽ നഷ്ടപരിഹാരം ഉറപ്പ്; സർക്കാർ പ്രഖ്യാപനം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ കടലോര മേഖലകളിൽ വേലിയേറ്റ സമയത്തുണ്ടാകുന്ന കടലാക്രമണങ്ങളെ സംസ്ഥാന സവിശേഷ...

പോലീസിനെ തല്ലി പോലീസ്! തിരുവനന്തപുരത്ത് എസ്ഐയെ ഓടയിലെറിഞ്ഞ് സിപിഓയും ഗുണ്ടാസംഘവും;

തിരുവനന്തപുരം: നിയമം കാക്കേണ്ട പോലീസുകാർ തന്നെ നിയമം കയ്യിലെടുക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയ്ക്കാണ്...

Related Articles

Popular Categories

spot_imgspot_img