തിരുവനന്തപുരം: തിരുവനന്തപുരം കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ. കിളിമാനൂരിലാണ് സംഭവം. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് നേരെയാണ് ആക്രമണം നടന്നത്.
കിളിമാനൂർ ഗവ. എൽപി സ്‌കൂളിലെ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പിൻഭാഗത്താണ് അമ്മ പൊള്ളലേൽപ്പിച്ചത്. വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് അമ്മയുടെ വാദം.
പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ പരാതിയിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിലാണ് സംഭവം. വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്. നിവാനോടൊപ്പം മറ്റൊരു കുട്ടിയും കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കിണറ്റിലെ കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്.