web analytics

അധികമാരോടും സംസാരിക്കാറില്ല, കൂടുതൽ സമയം ഫോണിൽ, വിവാഹത്തിൽ നിന്ന് പിന്മാറിയത് താങ്ങാനായില്ല; മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോ​ന്നി​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​ മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ ജീവനൊടുക്കിയ സംഭവത്തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പി​താ​വ് ​മ​ധു​സൂ​ദ​ന​ൻ ആരോപിച്ചു. ​മ​ര​ണ​ത്തി​ൽ​ ​വി​ശ​ദ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ധു​സൂ​ദ​ന​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചി​യി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യി​ ​മേഘയ്ക്ക് ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ​വി​വ​രം.​ പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ തമ്മിൽ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.​ ​ഇ​ക്കാ​ര്യം​ ​മേ​ഘ​ ​വീ​ട്ടു​കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ആ​ദ്യം​ ​വീട്ടുകാർ ഈ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ​പി​ന്നീ​ട് ​അ​വ​ർ​ ​സ​മ്മ​തി​ച്ചു.​ ​

എ​ന്നാ​ൽ​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​യ​പ്പോ​ൾ​ ​ഇ​യാ​ൾ​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്നും​ ​പിന്മാറുകയായിരുന്നു.​ ​ഇ​താ​ണ്‌​ ​മേ​ഘ​യെ​ ​ട്രെ​യി​ന് ​മു​മ്പി​ൽ​ ​ചാ​ടി​ ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​രോ​പ​ണം.​ അ​ടു​ത്ത​കാ​ല​ത്ത് ​അ​ധി​കം​ ​ആ​രോ​ടും​ ​സം​സാ​രി​ക്കാ​തെ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​മേ​ഘ​ ​ഫോ​ണി​ൽ​ ​ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യും​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ലഭിച്ചു.​ വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വീ​ട്ടു​കാ​രു​ടെ​യും​ ​കൂ​ടു​ത​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​മൊ​ഴി​യെ​ടു​ത്ത​ ​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​കടക്കാനാണ് പോലീസിന്റെ തീരുമാനം.​

അതേസമയം മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​തി​നാ​ൽ​ ​അ​തി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ല്ല.​ മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രി​ലേ​ക്ക് ​സം​ഭ​വ​ത്തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​കാ​ൾ​ ​ലി​സ്റ്റു​ക​ൾ​ ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ചു.​അ​തി​രു​ങ്ക​ൽ​ ​കാ​ര​യ്ക്ക​കു​ഴി​ ​പൂ​ഴി​ക്കാ​ട് ​മേ​ഘ​യെ​യാ​ണ് ​(25​)​ ​തി​രു​വ​ന​ന്ത​പു​രം​ ​പേ​ട്ട​യ്ക്കും​ ​ചാ​ക്ക​യ്ക്കു​മി​ട​യി​ലെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തിയ​ത്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത് ഇഡി

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത്...

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു

പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ...

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

Related Articles

Popular Categories

spot_imgspot_img