ബാറിലെത്തിയ യുവാവിനെ കുത്തിയത് വെറുതെയല്ല; കുത്തു കൊണ്ടത് തൊടുപുഴ സ്വദേശിക്ക്

കൊച്ചി: കൊച്ചി കത്രിക്കടവ് റോഡിൽ ബാറിൽ ഇന്നലെ രാത്രിയിൽ യുവതി യുവാവിനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

തൊടുപുഴ സ്വദേശിയായ ബഷീർ എന്ന യുവാവിനാണ് ഇന്നലെ കുത്തേറ്റത്. ഉദയം പേരൂർ സ്വദേശിനിയായ ജലീഷ സാഗർ എന്ന യുവതിയാണ് ഇയാളെ വൈൻ ​ഗ്ലാസ് ഉപയോ​ഗിച്ച് കുത്തിയത്.

ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജലീഷയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കൊച്ചി എടശ്ശേരി മില്ലേനിയൻസ് ബാറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ബഷീറിന് കുത്തേറ്റത്. ഡിജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ് ആക്രമണം നടന്നത്.

യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനും സിനിമ- സീരിയൽ പ്രവർത്തകരുമടക്കം ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്നാണ് ജലീഷ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

യുവാവ് തന്നെ മോശമായി സ്പർശിച്ചുവെന്നും ഇതാണ് താൻ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. ജലീഷ വൈൻ ഗ്ലാസുകൊണ്ട് യുവാവിന്റെ ചെവിക്ക് പിന്നിലാണ് ആക്രമിച്ചത്.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

English Summary :

More details have emerged regarding the incident that took place last night at a bar on Kathrikadavu Road in Kochi, where a woman stabbed a man, causing injuries.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്; പോസ്റ്റർ പങ്കുവെച്ച് നടൻ

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ: VIDEO

രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി...

മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര...

Related Articles

Popular Categories

spot_imgspot_img