മദ്യപിച്ചുകൊണ്ടിരിക്കെ കുട്ടികൾ എത്തിയത് ഇഷ്ടപ്പെട്ടില്ല; ആയിരവല്ലിപ്പാറയിൽ ജന്മദിനാഘോഷത്തിനെത്തിയ വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം; പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം ആയിരവല്ലി പാറയിലെത്തിയ കോളേജ് വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുകയും സദാചാര ഗുണ്ടായിസം കാട്ടുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി എത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളോടാണ് ഇവർ അക്രമം കാട്ടിയത്.

ജന്മദിനം ആഘോഷിക്കാനായി പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥി സംഘം ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു. ഈ സമയത്ത് പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ വിദ്യാർത്ഥികളെ കണ്ട് അസഭ്യം പറയുകയും മർദ്ദിക്കുകയും ആയിരുന്നു. കൂടെയുള്ള ആൺകുട്ടികളെ മരക്കമ്പ് ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവർ മർദിച്ചത്. അക്രമം തുടർന്നതോടെ പെൺകുട്ടികൾ നിലവിളിച്ചു. ഇത് കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ആയുർ സ്വദേശികളായ അൻവർ സാദത്ത്, മഞ്ഞപ്പാറ ബൈജു എന്നിവർ പിടിയിലായി. ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മീൻ കച്ചവടക്കാരാണ് പ്രതികൾ ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read Also: കോട്ടയം ഈരാറ്റുപേട്ടയിൽ ബാറിനുള്ളിൽ സംഘർഷം: മീൻകടയിലെ കത്തിയെടുത്ത് വീശി ഈരാറ്റുപേട്ട സ്വദേശി; കഴുത്തിന് മാരക മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img