web analytics

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: മലയാളത്തിലെ താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ധാരണയായത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരാനും ധാരണയായി.

ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു പുറത്തു വന്നിരുന്ന റിപോർട്ടുകൾ.

താരങ്ങൾക്കെതിരായ ലൈംഗിക പീഡന ആരോപണം: എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന

നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.

എന്നാല്‍ എറണാകുളത്തെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതായാണ് റിപോർട്ടുകൾ.

മോഹൻലാലിലെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നതിനെ തുടർന്നു ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

അന്ന് മുതൽ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ ഭരണം നിർവഹിക്കുന്നത്. പ്രസിഡന്റ് പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്.

എന്നാൽ 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ യോഗത്തില്‍ എത്തിയിരുന്നില്ല.

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക്

കൊച്ചി: നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുളള ആഡംബരവീട് സഞ്ചാരികൾക്കും ആരാധകർക്കുമായി നേരത്തെ തുറന്ന് കൊടുത്തിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലിന്റെ ഊട്ടിയിലുള്ള ആഡംബര വസതിയും താമസത്തിനായിതുറന്ന് കൊടുക്കുകയാണ്.

അദ്ദേഹത്തിന്റെ പേഴ്സണൽ ഷെഫിന്റെ സേവനവും ഇവിടെ വരുന്ന താമസക്കാർക്ക് ലഭ്യമാണ്. എന്നാൽ 3 കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയില്‍ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാന്‍ വാടകയായി നൽകേണ്ടത്.

മൂന്ന് കിടപ്പുമുറികളില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്‌റൂം ആണ്. മോഹന്‍ലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് മറ്റ് രണ്ട് കിടപ്പുമുറികള്‍ ഉള്ളത്. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ബംഗ്ലാവിലുണ്ട്.

മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകര്‍പ്പുകള്‍ സൂക്ഷിച്ച ഗണ്‍ ഹൗസും ഈ വീടിനോട് ചേര്‍ന്നുണ്ട്.

വിശാലമായ ഉദ്യാനവും ഇവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാനാകും. ഫാമിലി റൂമില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നുള്ള 300-ലേറെ കാരിക്കേച്ചറുകള്‍ ഉണ്ട്. ‘ഹൈഡ്എവേ’ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്‌സൈറ്റാണ് വാടകയ്ക്ക് നല്‍കുന്നത്.

25 വര്‍ഷത്തോളമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം പ്രവര്‍ത്തിച്ച ഷെഫിന്റെ സേവനവും ഇവിടെ ലഭ്യമാണ്. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും.

പത്തുവര്‍ഷം മാത്രമാണ് ഊട്ടിയിലെ ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം.Read more

Summary: The Malayalam film actors’ association AMMA has decided to conduct elections for its executive committee following superstar Mohanlal’s announcement that he will not continue as president.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

Related Articles

Popular Categories

spot_imgspot_img