web analytics

യാത്രകളിലും മോഹൻലാൽ പ്രണവിന്റെ അപ്പനായിട്ടു വരും; ചന്തുക്കുട്ടി സ്വാമിയില്ലാതെ, ആരും പോകാൻ മടിക്കുന്ന കാട്ടുപാതകളിലൂടെ ലാലേട്ടന്റെ കുടജാദ്രി യാത്ര

38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ചാണ് ലാലേട്ടൻ ആദ്യമായി സർവജ്ഞപീഠം കയറിയത്, അന്ന് മൂകാംബികയിൽ എത്തിയതും നീർച്ചോലയിൽ കുളിച്ചതും സ്വാമി ഉണ്ടാക്കി നൽകിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാൽനടയായി കുടജാദ്രിയിലെത്താൻ ഒട്ടേറെപ്പേർക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. പക്ഷെ ഇക്കുറി ചന്തുക്കുട്ടി സ്വാമി ഇല്ലാതെയാണ് മോഹൻലാൽ സർവജ്ഞപീഠം കയറിയത്. തിരക്കഥാകൃത്തായ രാമാനന്ദ് ആയിരുന്നു മോഹൻലാലിന്റെ ഒപ്പമുണ്ടായിരുന്ന സഹയാത്രികരിൽ ഒരാൾ. കൊടുംകാട്ടിൽ പലപ്പോഴും വഴി തെറ്റിയെങ്കിലും, ലക്‌ഷ്യം പിഴച്ചില്ല. ചന്തുക്കുട്ടി സ്വാമിക്കൊപ്പം മലകയറിയ ഓർമയിൽ മോഹൻലാൽ കൃത്യമായി തന്റെ സഞ്ചാരപഥം താണ്ടി ഉദ്ദേശിച്ച സ്ഥാനത്തെത്തി. യാത്രയിൽ അധികം പേരില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. മോഹൻലാൽ കുടജാദ്രി സന്ദർശിച്ച വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മോഹൻലാലിന്റെ ഫാൻ പേജുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. കുടജാദ്രിയിലെ ശങ്കര പീഠത്തിൽ മോഹൻലാൽ കുറച്ചു സമയം ധ്യാനനിമഗ്നനായിഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു കഴിഞ്ഞു
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രസിദ്ധമായ ചണ്ഡികാ യാഗത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രധാന തന്ത്രിമാർ ചേർന്ന് അദ്ദേഹത്തിന് വഴിപാടുകൾ ചെയ്തു നൽകി. പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന മൂന്നാമത് ചിത്രമായ എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മോഹൻലാൽ. ഇതിനു പുറമേ ബിഗ് ബോസ് മലയാളം ഷോയുടെ അവതാരകന്റെ വേഷവും മോഹൻലാലിനുണ്ട്മോ ഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണവും അതിനു മുൻപ് നടന്നിരുന്നു. രണ്ടു ചിത്രങ്ങളിൽ ബറോസ് ആദ്യം തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന സിനിമയാണ്.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

Related Articles

Popular Categories

spot_imgspot_img