web analytics

മോഹൻ ബാബുവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്

മോഹൻ ബാബുവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചുവിനെ നായകനാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നീ നടന്മാരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.

ഇപ്പോഴിതാ ട്രെയിലർ ലോഞ്ചിനിടെ മോഹൻലാലും തെലുങ്ക് നടൻ മോഹൻ ബാബുവും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്. മോഹൻബാബുവിന് തന്റെ വില്ലനായി അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ളതായി മോഹൻലാൽ പറയുന്നു.

എന്നാൽ താൻ മോഹൻബാബുവിന്റെ വില്ലനായി അഭിനയിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ലാലേട്ടൻ ട്രെയിലർ ലോഞ്ചിനിടെ പറഞ്ഞു.

തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജ്യോത്സന

എന്നാൽ മോഹൻ ബാബുവിനൊപ്പം അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് മോഹൻലാൽ തമാശയായി മറുപടി നൽകി.

കണ്ടാൽ പാവമാണെന്ന് തോന്നുമെങ്കിൽ ആൾക്കാരെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. വെറുതേ പറഞ്ഞതാണ്. അത്രമേൽ നല്ലൊരു വ്യക്തിയാണ് മോഹൻ ബാബുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

“560 സിനിമ ചെയ്തയാളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിച്ചത്. അതും എന്റെ വില്ലനായി അഭിനയിക്കണമെന്നാണ് പറഞ്ഞത്. സാർ നീങ്ക ഹീറോ, നാൻ വില്ലൻ. എനിക്ക് ആ ഭാ​ഗ്യമുണ്ടാവട്ടെ.

നമുക്ക് അടുത്ത് ഏതെങ്കിലുമൊരു സിനിമ ചെയ്യണം. തീർച്ചയായിട്ടും അത് സംഭവിക്കട്ടെ.” എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

മോഹന്‍ ബാബു നിര്‍മിക്കുന്ന കണ്ണപ്പയുടെ സംവിധായകൻ മുകേഷ് കുമാര്‍ സിങ് ആണ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.

മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ കണ്ണപ്പ ആഗോള റിലീസായെത്തും.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 2025 ജൂണ്‍ 27-ന് ആണ് ചിത്രത്തിന്റെ റിലീസ്.

അതിനിടെ മലയാളത്തിൽ തുടരും സിനിമ നേടിയ കളക്ഷനെക്കാൾ ഒരു രൂപ കൂടുതൽ കണ്ണപ്പ നേടണമെന്ന ആഗ്രഹം മോഹൻ ബാബു പങ്കുവെച്ചിരുന്നു. എന്നാൽ ഈ ആഗ്രഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളാണ് ഉയരുന്നത്.

‘തുടരും സിനിമ മലയാളത്തിൽ നേടിയതിനേക്കാൾ ഒരു രൂപ കൂടുതൽ കണ്ണപ്പ നേടണം. ഇത് പറയാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ അല്ലെ, എന്റെ ആഗ്രഹമാണ്. നിങ്ങൾ അതിന് കൂടെ ഉണ്ടാകില്ലേ’ എന്നാണ് മോഹൻ ബാബു ചോദിച്ചത്.

അദ്ദേഹത്തിന് മറുപടിയായി നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.

നടക്കുന്ന കാര്യം വല്ലതും പറയൂ, വെറുതെ ചിരിപ്പിക്കല്ലേ, സിനിമ ഇറങ്ങട്ടെ എന്നിട്ട് കാണാം എന്നൊക്കെയും കമന്‍റുകള്‍ ഇട്ടവരുണ്ട്.

എന്നാൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ചിത്രത്തിന് നിലനിപ്പ് ഉള്ളൂവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

Summary: Mohanlal and Mohan Babu shared a heartwarming moment at the trailer launch event of Kannappa

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ ഇടുക്കി: ഇടുക്കി...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ ഡൽഹി...

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

Related Articles

Popular Categories

spot_imgspot_img