ഡമാസ്കസ്: സിറിയയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചതായി റിപ്പോർട്ട്.
ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിൽ ഇഡ്‌ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൻ്റെ പ്രധാനമന്ത്രിയാണ് മുഹമ്മദ് അൽ ബഷീർ.
നാൽപ്പത്തിയൊന്നുകാരനായ അൽ ബഷീറിനെ 2025 മാർച്ച് ഒന്നുവരെയുള്ള കാലത്തേക്കാണ് ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചത്.
ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ മേധാവി അബൂ മുഹമ്മദ് ജൂലാനിയും ബാഷർ അൽ അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചത്.