web analytics

കേന്ദ്ര ബജറ്റ് 2026: ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും? കുറയുന്നവ ഏതൊക്കെ?

കേന്ദ്ര ബജറ്റ് 2026: ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും? കുറയുന്നവ ഏതൊക്കെ?

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗമാണ് ഇന്ന് നടന്നത്.

വർഷങ്ങളായി കേരളം ഉന്നയിച്ച ആവശ്യങ്ങളോട് ഇത്തവണയും കേന്ദ്ര സർക്കാർ മുഖം തിരിച്ചതായാണ് വിലയിരുത്തൽ. 

ഏറെ ചർച്ചയായ അതിവേഗ റെയിൽ പദ്ധതിയും എയിംസ് സ്ഥാപനവും ഉൾപ്പെടെ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വലിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇടം നേടിയില്ല. 

അപൂർവ ധാതു ഇടനാഴി, നാളികേര പ്രോത്സാഹന പദ്ധതി, കടലാമ സംരക്ഷണ കേന്ദ്രം, ആയുർവേദ പ്രോത്സാഹനം എന്നിവ ഒഴിച്ചാൽ കേരളത്തിനായി മറ്റു വലിയ പദ്ധതികളില്ല.

അതേസമയം, ബജറ്റിൽ വിവിധ നികുതി ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

വില കുറയുന്ന വസ്തുക്കൾ

  • 17 കാൻസർ മരുന്നുകൾ
  • ഇലക്ട്രിക് വാഹന ബാറ്ററികൾ
  • കായിക ഉപകരണങ്ങൾ
  • സോളാർ പാനലുകൾ
  • മൈക്രോവേവ് ഓവൻ ഭാഗങ്ങൾ
  • ലെതർ ഉൽപ്പന്നങ്ങൾ

(കസ്റ്റംസ് തീരുവയും മറ്റ് നികുതികളും കുറച്ചതോടെയാണ് വില കുറയുന്നത്.)

വില കൂടുന്ന വസ്തുക്കൾ

  • സിഗരറ്റ്
  • മദ്യം

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  • ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല.
  • ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളം ഉൾപ്പെട്ടില്ല.
  • ചെറിയ നികുതി വെട്ടിപ്പുകൾക്ക് ശിക്ഷ പിഴയായി മാത്രം പരിമിതപ്പെടുത്തും.
  • വരുമാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ.
  • വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതി കുറച്ചു.
  • വിമാന ഭാഗങ്ങൾക്ക് നികുതി ഒഴിവാക്കി.
  • വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറുമാസം വരെ സമയം അനുവദിക്കും.
  • സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്റായി നൽകും.
  • അഞ്ച് സർവകലാശാല ടൗൺഷിപ്പുകൾ സ്ഥാപിക്കും.
  • വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി നികുതിയില്ല.
  • വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തു കൈമാറ്റത്തിന് നികുതി തുടരും.
  • വിദേശയാത്രയ്ക്കുള്ള നികുതി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി കുറച്ചു.
  • മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി.
  • കായിക മേഖലയ്ക്കായി ‘ഖേലോ ഇന്ത്യ മിഷൻ’; സ്പോർട്സ് ഉപകരണ നിർമ്മാണത്തിനും ഗവേഷണത്തിനും പദ്ധതി.
  • വനിതാ സംരംഭകർക്കായി ‘ഷീ മാർട്ട്’ പദ്ധതി.
  • തേങ്ങ കർഷകർക്കായി ‘കോക്കനട്ട് പ്രോമോഷൻ സ്കീം’; ഏകദേശം ഒരു കോടി കർഷകർക്ക് ഗുണം ലഭിക്കുമെന്ന് മന്ത്രി.
  • ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സഹായം.
  • കേരളത്തിലും കർണാടകയിലും കടലാമ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ.
  • ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു–കശ്മീർ സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര ട്രെക്കിംഗ് കേന്ദ്രങ്ങൾ.
  • ആയുർവേദ പ്രോത്സാഹന പദ്ധതികൾ; ഔഷധസസ്യ കൃഷിക്കും സംസ്കരണത്തിനും സഹായം.

English Summary

Finance Minister Nirmala Sitharaman presented the third budget of the third Modi government. Kerala once again missed out on major projects, including high-speed rail and AIIMS. While prices of cancer medicines, EV batteries and solar products are expected to fall, items such as cigarettes and liquor will become costlier. The budget also announced tax reliefs, sports and women entrepreneurship schemes, coconut promotion and turtle conservation centres.

modi-government-third-budget-kerala-missed-projects-price-hike-and-cut

Union Budget, Nirmala Sitharaman, Modi government, Kerala budget reaction, price hike, price cut, cancer medicines, EV batteries, high speed rail, coconut promotion scheme, turtle conservation centre

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു ബെംഗളൂരു:...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

Related Articles

Popular Categories

spot_imgspot_img