web analytics

ലിങ്ക് തുറന്നതോടെ ഫോൺ ഹാക്ക് ആയി

ലിങ്ക് തുറന്നതോടെ ഫോൺ ഹാക്ക് ആയി

ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി ഷെയർ ചെയ്ത ലിങ്ക് തുറന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ ലിജ ഷിബു ആണ് തന്റെ ഫോൺ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി തിരുവനന്തപുരം സൈബർ സെല്ലിൽ എത്തിയത്.

രണ്ടു ദിവസം മുമ്പ് പി.എം കിസ്സാൻ യോജനയുടെ പേരിൽ ഒരു ലിങ്ക് വാട്സ്ആപ്പിൽ വരികയും അത് ഓപ്പൺ ആക്കുന്നതിനിടയിൽ വാട്സ്ആപ്പ് തന്നെ ഇല്ലാതാവുകയും ചെയ്‌തെന്നാണ് പരാതി.

ആ മെസ്സേജ് നിരവധി നമ്പരിലേക്ക് സെന്റാവുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഇത് തുറന്നുനോക്കിയ പലരുടെയും ഫോൺ നിശ്ചലമായെന്നും പരാതിയിലുണ്ട്.

തുടർന്ന് ലിജ ഈ നമ്പറിൽ നിന്നും ബിസ്നസ് വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ചപ്പോഴാണ് നിലവിൽ തന്റെ പഴയ അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

ഇതുവഴി പലർക്കും മോശം മെസേജുകൾ എത്തിയതോടെയാണ് തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തതായി മനസ്സിലാകുന്നത്. ലിജയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ആറ്റിങ്ങലിലുള്ള ഒരു എൻജിനിയർക്കും സമാന അനുഭവമുണ്ടായെന്നും ഫോണിലെ പല ഡോക്യൂമെന്റുകളും നഷ്ട്ടപ്പെടുകയും ബാങ്ക് ട്രാൻസാക്ഷൻ ഉൾപ്പെടെ തടസപ്പെട്ടെന്നും പരാതിയുണ്ട്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ:

  1. ആദ്യമേ വാട്സപ്പ് അൺഇൻസ്റ്റാൾ ചെയ്യുക
  2. ഫോണിൽ കാണുന്ന പുതിയ ഏതെങ്കിലും ആപ്പ് ഉണ്ടെങ്കിൽ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക ( ഒരിക്കലും റിമൂവ് ചെയ്യരുത്)
  3. സിം ഊരിയെടുത്ത് പുതിയ/ മറ്റൊരു ഫോണിലിട്ട് വാട്സ്ആപ്പ് റിക്കവർ ചെയ്യാൻ ശ്രമിക്കുക. ഒ.ടി.പി വരുന്നത് ഉറപ്പാക്കി പഴയ വാട്സ്ആപ്പ് ശരിയായെന്ന് ഉറപ്പാക്കുക.
  4. വാട്സ്ആപ്പ് പിൻ / ലോക്ക് മാറ്റുക
  5. വാട്സ്ആപ്പിൽ ഇ മെയിൽ സെറ്റ് ചെയ്യുക
  6. വാട്സ്ആപ്പിൽ ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുക
  7. ലിങ്ക്സ് കോൺടാക്ട് ഓൺലി ആക്കുക
  8. മറ്റൊരു ഫോണിൽ വാട്സപ്പ് റിക്കവറി ചെയ്ത് ശരിയെന്ന് തോന്നിയാൽ മാത്രം സിം ഒറിജിനൽ ഫോണിലിട്ട് വീണ്ടും വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  9. മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഇമെയിലിന്റെയും പാസ്‌വേഡ് മാറ്റുക.
  10. ശരിയായില്ലെങ്കിൽ സൈബർ വിദഗ്ധർക്ക് കൈമാറണം.
മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ: പിന്നീട് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്…!

കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് സൈബർ കുറ്റവാളികൾ പലരോടും പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആണ് സംഭവം നടന്നിരിക്കുന്നത്.

പണം അയച്ചു നൽകിയവർ പിന്നീട് സംശയം തോന്നി കന്യാസ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയതായാണ് വിവരം.

ഇതിനിടെ ഇടവകാംഗങ്ങളായ കൂടുതൽ പേരുടെ വാട്സാപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്.
മുണ്ടക്കയം ഇഞ്ചിയാനിയിലുള്ള ഒരു പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീയുടെ വാട്സാപ്പ് നമ്പർ ആണ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്.

മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ളതെന്ന പേരിൽ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാർക്ക് ഫോണിലെ വാട്സാപ്പിന്റെയും കോൺടാക്ടുകളുടെയും ആക്സസ് കിട്ടും. പിന്നാലെ ഇടവകാംഗങ്ങളിൽ പലരിൽ നിന്നായി പണം തട്ടിപ്പ് നടത്തി എടുക്കുകയായിരുന്നു.

Summary: A complaint has been filed by advocate Liji Shibu from the Attingal Bar Association, stating that her mobile phone was hacked after clicking a link shared via WhatsApp. The incident has been reported to the Thiruvananthapuram Cyber Cell, raising concerns over digital security.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

Related Articles

Popular Categories

spot_imgspot_img