ആനുകൂല്യങ്ങൾ കൈപ്പറ്റിയെങ്കിലും, തിരികെ ‘പണി തന്നു’ ‘ക്ഷേമപെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു’; വിവാദ പരാമര്‍ശവുമായി എം.എം മണി
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവ് എം.എം. മണി എംഎൽഎ.
ജനങ്ങൾ സർക്കാരിന്റെ ആനുകൂല്യങ്ങൾ സ്വീകരിച്ചെങ്കിലും, തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി ‘പണി തന്നു’ എന്നായിരുന്നു മണിയുടെ വിമർശനം.
ഈ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വിശദമായി പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എം. മണി.
ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങിയ ശേഷം ജനങ്ങൾ എൽഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്ന പരാമർശം വിവാദമായി.
“നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, ഭംഗിയായി ശാപ്പാടും കഴിച്ചിട്ട്, പിന്നെ നമ്മൾക്ക് നല്ല ഭംഗിയായി പണി തന്നു” എന്നായിരുന്നു മണിയുടെ വാക്കുകൾ.
ജനങ്ങളെയും വോട്ടർമാരെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയതെന്ന വിമർശനവും ഇതോടെ ശക്തമായി.
റോഡുകൾ, പാലങ്ങൾ, വികസന പ്രവർത്തനങ്ങൾ, വിവിധ ജനക്ഷേമ പദ്ധതികൾ എന്നിവ കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയൊക്കെ മുമ്പ് നടന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
നാല് കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നിലാണ്. 86 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 82 ഇടത്തും,
941 ഗ്രാമപഞ്ചായത്തുകളിൽ 438 ഇടത്തും, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്തും നിലവിൽ യുഡിഎഫിനാണ് ഭൂരിപക്ഷം.
English Summary
CPM leader M.M. Mani reacted strongly to the Left Democratic Front’s poor performance in the Kerala local body elections, stating that people accepted government welfare benefits but “paid back” the LDF at the ballot box. His remarks, suggesting that pension beneficiaries voted against the Left after enjoying welfare schemes, sparked controversy. As vote counting nears completion, the UDF has taken a clear lead across corporations, municipalities, block panchayats, village panchayats, and district panchayats, highlighting a major setback for the LDF.
mm-mani-controversial-remarks-ldf-local-election-defeat
MM Mani, CPM, LDF defeat, Kerala local body elections, Political controversy, Idukki, UDF lead, Kerala politics









