‘അടിച്ചാൽ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ട്, വിവാദ പ്രസ്താവനയുമായി വീണ്ടും മണിയാശാൻ: വീഡിയോ കാണാം

മണക്കാട് പ്രസംഗത്തിന് ശേഷം വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലാത്തപക്ഷം പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് എംഎം മണി പ്രസംഗത്തിൽ പറയുന്നത്. ശാന്തന്‍പാറ ഏരിയാസമ്മേളനത്തിലാണ് എം.എം. മണിയുടെ വിവാദ പ്രസ്താവന.MM Mani again with controversial statement: Video

‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കത്തില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുക. പ്രതിഷേധിക്കുന്നില്ലെങ്കില്‍ തിരിച്ചടിക്കുക. അവന്‍ ചെയ്തത് നന്നായെന്ന് ആളുകളെകൊണ്ട് പറയിപ്പിക്കുക.

തമാശയല്ല. ഞാനുള്‍പ്പെടെ ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. അല്ലാതെ ചുമ്മാ സൂത്രപ്പണിയും കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണത്തില്ല.

എന്നുവെച്ച് നാളെ മുതല്‍ കവലയില്‍ ഇറങ്ങി സംഘര്‍ഷം ഉണ്ടാക്കിയാല്‍ നമ്മുടെ കൂടെ ഒരുത്തനും കാണത്തില്ല. പോക്രിത്തരം കാണിച്ചാല്‍ ആരുമുണ്ടാവില്ല.

ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കുക. അടിച്ചാല്‍ അത് വേണ്ടതായിരുന്നുവെന്ന് ജനത്തിന് തോന്നണം’, എന്നായിരുന്നു എം എം മണി പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img